Breaking news

മാഹേർ ഫൗണ്ടർ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യന് അപൂർവ്വ ബഹുമതി 4-ാം പ്രാവശ്വവും

കോളയാട്: ഓസ്ട്രിയ ആസ്ഥാനമായ “ഊം 100” മാഗസിന്‍ രാജ്യാന്തര തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരില്‍ ഒരാളായി മാഹേര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ലൂസി കുര്യനെ 2022 ല്‍ 4-ാം പ്രാവശ്യവും തെരഞ്ഞെടുത്തു. 2018, 2019, 2020 എന്നീ വര്‍ഷങ്ങളിലും സിസ്റ്റര്‍ ലൂസി കുര്യന്‍ ഈ അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹയായിരുന്നു. പയ്യാവൂര്‍ ഇടവക വാക്കച്ചാലില്‍ കുടുംബത്തിലെ സിസ്റ്റര്‍ ലൂസി കുര്യന്‍ 1997 ല്‍ പൂണെ ആസ്ഥാനമായി മാഹേര്‍ (അമ്മവീട്) സ്ഥാപിച്ചത്. ജാതി-മത-കക്ഷി രാഷ്ര്ടീയ ചിന്തകള്‍ക്കതീതമായ ഒരു സര്‍വ്വമയ ജനകീയ പ്രസ്ഥാനമാണ് മാഹോര്‍, മഹാരാഷ്ര്ടയില്‍ പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഹര്‍ പ്രസ്ഥാനം ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി നിരാലംബരും നിരാശ്രയരുമായ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മാനസിക രോഗികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സംരക്ഷണം നല്‍കുന്നു.

Facebook Comments

knanayapathram

Read Previous

UKKCA ബാഡ്മിൻറൺ ടൂർണമെൻറിന് പ്രൗഡോജ്ജ്വല സമാപനം: പുരുഷ ഓപ്പൺ വിഭാഗത്തിൽ ബർമിംഗ്ഹാം യൂണിറ്റിലെ ജിതിൽ-ഷിനോയി സഖ്യത്തിന് ഒന്നാംസ്ഥാനം , സ്ത്രീകളുടെ വിഭാഗത്തിൽ മിനിജയിംസ്-ലിനു സെജിൻ ടീമിന് തകർപ്പൻ വിജയം.മിന്നുംവിജയങ്ങളുമായി സ്റ്റോക്ക് ഓൺട്രൻഡ് ബർമിംഗ്‌ഹാം യൂണിറ്റുകൾ: തൊട്ടതെല്ലാം പൊന്നാക്കി സ്റ്റിവനേജ് യൂണിറ്റിലെ അനിജോസഫും കുടുംബവും

Read Next

ഇരുപതാമത് യു. കെ. കെ. സി. എ. കൺവെൻഷൻ, ടിക്കറ്റ് വിതരണ ഉദ്ഘാടനം ബർമിംഗാം യൂണിറ്റ് നിർവഹിച്ചു.