Breaking news

ഇരുപതാമത് യു. കെ. കെ. സി. എ. കൺവെൻഷൻ, ടിക്കറ്റ് വിതരണ ഉദ്ഘാടനം ബർമിംഗാം യൂണിറ്റ് നിർവഹിച്ചു.

ബർമിംഗാം: *തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റ ജനത ക്നാനായ ജനത* എന്ന  ആപ്തവാക്യത്തിൽ ഇഴ ചേർന്നുകൊണ്ട് ഇരുപതാമത് യു. കെ. കെ. സി. എ.  കൺവെൻഷൻ  ടിക്കറ്റിന്റെ ബർമിംഗാം യൂണിറ്റിലെ വിതരണ ഉദ്ഘാടനം  നടന്നു. ഏപ്രിൽ 22 ശനിയാഴ്ച നടന്ന ഈസ്റ്റർ ആഘോഷ വേളയിൽ, യൂണിറ്റ് സെക്രട്ടറി തോമസ് പാലകൻ,  യൂണിറ്റ് ട്രഷറർ ഡോ. പിപ്പ്സ് തങ്കത്തോണി എന്നിവർക്ക് ഗോൾഡൻ ഫാമിലി ടിക്കറ്റും യൂണിറ്റ് അംഗം ബിജു ചക്കാലക്കിലിന് സിൽവർ ടിക്കറ്റും യൂണിറ്റ് പ്രസിഡന്റ് ജോയ് കൊച്ചുപുരയ്ക്കൽ നൽകിയാണ് വിതരണ ഉദ്ഘാടനം നിർവഹിച്ചത്. സ്നേഹബന്ധങ്ങൾ ആഴപ്പെടുന്ന ഈ മഹാ സംഗമത്തിൽ പങ്കു കൊള്ളുവാനുള്ള ആവേശത്തിലാണ് യൂണിറ്റ് അംഗങ്ങൾ.
Facebook Comments

Read Previous

മാഹേർ ഫൗണ്ടർ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യന് അപൂർവ്വ ബഹുമതി 4-ാം പ്രാവശ്വവും

Read Next

കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ പളളിയില്‍ വൈദിക സന്യസ്ഥ സംഗമം നടത്തി