

മാത്യുജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA
ബാഡ്മിൻറൺ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച UKKCA ബാഡ്മിൻറൺ ടൂർണമെൻറ് ലെസ്റ്ററിലെ ബ്യൂചാമ്പ് കോളേജിൽ നടന്നു. കൃത്യസമയത്ത് തുടങ്ങിയമത്സരങ്ങൾ പങ്കെടുത്തവരുടെ ബാഹുല്യം മൂലം രാത്രിവരെ നീണ്ടു. ഭംഗിയായി ആസൂത്രണം ചെയ്ത മത്സരങ്ങൾ സംഘാടക മികവുകൊണ്ടും, കാഴ്ച്ചക്കാരായി മാറിനിൽക്കാതെ, മത്സരങ്ങളുടെ വിജയത്തിനായി പൂർണ്ണമായി സഹകരിച്ച ക്നാനായക്കാരുടെ ഒത്തൊരുമ കൊണ്ടും ഏറെ തിളക്കമേറിയതായി.
പുരുഷ ഓപ്പൺ വിഭാഗത്തിൽ ബർമിംഗ്ഹാം യൂണിറ്റിലെ ജിതിൽ-ഷിനോയി സഖ്യം ഒന്നാംസ്ഥാനവും സ്റ്റിവനേജ് യൂണിറ്റിലെ അനിജോസഫ്-ജെഫ് അനി സഖ്യം രണ്ടാംസ്ഥാനവും നേടി. മൂന്നാം സമ്മാനം നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റിൽ നിന്നും പങ്കെടുത്ത ലിബിൻ – ജിൻസൺ ടീം കരസ്ഥമാക്കിയപ്പോൾ ഹേവാർഡ്ഹീത്ത് യൂണിറ്റിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത ആൽവിൻ ബിനോയ് & ബ്ലെസ്സൺ മാത്യു സഖ്യം നാലാം സമ്മാനം നേടി.18വയസ്സുവരെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഓക്സ്ഫോർഡ് യൂണിറ്റിലെ അർപിത് രാജ് തോമസ് -അഗിൽ രാജ് തോമസ് സഖ്യം ഒന്നാംസ്ഥാനവും സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിറ്റിലെ റുവൽ-ഫിയോൻസാബു സഖ്യം രണ്ടാം സ്ഥാനവും നേടി. മൂന്നും നാലും സ്ഥാനങ്ങളും കരസ്ഥമാക്കിയത് ബിർമിങ്ഹാം യൂണിറ്റിൽ നിന്നും തന്നെയുള്ള ആൽവിൻ അജി – ഉദയ് ജോബി , ജെഫിൻ ബിജു – അലോൺസ് അജി സഖ്യങ്ങൾ ആയിരുന്നു.
18വയസ്സുവരെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റീവനേജ് യൂണിറ്റിൽ നിന്നും എത്തിയ ടെസ്സ അനി ജോസഫ് – മരിയ അനി ജോസഫ് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സമ്മാനം സ്റ്റോക്ക് ഓൺ ട്രെന്റ് നിന്നും പങ്കെടുത്ത ഫ്‌ളാവിയ – ഫിന ടീം നേടി . സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിൽ നിന്നും ഉള്ള ഫിയാ – ഹന്നാ ടീമിനായിരുന്നു മൂന്നാം സ്ഥാനം.
സ്ത്രീകളുടെ ഓപൺ വിഭാഗത്തിൽ ബർമിംഗ്ഹാം യൂണിറ്റിലെ സ്മിതാ തോട്ടത്തിന്റെയും നിജുവിന്റെയും ടീം ഒന്നാമതെത്തിയപ്പോൾ പ്രസ്റ്റൺ യൂണിറ്റിലെ സൈനി ആനന്ദ്-സോമി അലക്സ് ടീം രണ്ടാം സമ്മാനം കരസ്ഥമാക്കി .40 വയസ്സിനുമുകളിലുള്ളവരുടെ വനിതാവിഭാഗത്തിൽ സ്റ്റോക്ക് ഓൺ ട്രൻഡിലെ മിനി ജയിംസ്- ലിനു സെജിൻ കൂട്ടുകെട്ടാണ് ഒന്നാം സ്ഥാനം നേടിയത്, സ്റ്റോക്ക് ഓൺ ട്രൻഡിലെ തന്നെ ബിജി അനീഷ്-ബിൽസിസിബു കൂട്ടുകെട്ട് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മൂന്നാം സ്ഥാനവും സ്റ്റോക്ക് ഓൺ ട്രെന്റിലെ സുഷാ സജി – ഷിജി ജോസ് കരസ്ഥമാക്കി എന്നത് പ്രത്യേകതയായി.മിക്സഡ് ഡബിൾസിൽ സ്റ്റിവനേജ് യൂണിറ്റിലെ ജെഫ് അനി-ജീനാ അനി ടീം ഒന്നാം സ്ഥാനവും സ്റ്റോക്ക് ഓൺ ട്രൻഡിലെ അനീഷ്-ബിജിമോൾ ടീം രണ്ടാം സ്ഥാനവും നേടി. മൂന്നാം സമ്മാനം കോവെന്ററി യൂണിറ്റിൽ നിന്നുമുള്ള ജോബി & സിമി ടീം കരസ്ഥമാക്കി . ഹംബർസൈഡ് യൂണിറ്റിൽ നിന്നും ഉള്ള ചാക്കോ – ലീനുമോൾ സഖ്യത്തിനായിരുന്നു നാലാം സമ്മാനം.40 വയസ്സിനൂ മുകളിലുള്ള പുരുഷൻമാരുടെ മത്സരത്തിൽ വിജയികളായ അനീഷ്-സിബു സ്റ്റോക്ക് ഓൺ ട്രൻഡ് സഖ്യം ഇത് പത്താം തവണയാണ് UKKCA ടൂർണമെന്റിൽ വിജയം നേടുന്നത്.അവർക്ക് കടുത്ത വെല്ലുവിളിഉയർത്തിയ ഷെഫീൽഡ് യൂണിറ്റിലെ ജിം-ബിൻസ് കൂട്ടുകെട്ട് രണ്ടാംസ്ഥാനത്തെത്തി. ബ്രിസ്റ്റോൾ യൂണിറ്റിൽ നിന്നുമുള്ള ഷാജി – ബിനു സഖ്യം മൂന്നാം സമ്മാനവും , ജോബി – ബിനോയ് ടീം കോവെന്ററി യൂണിറ്റ് നാലാം സമ്മാനവും നേടി.
പ്രസ്റ്റൺ,ബർമിംഗ്ഹാം,ഓക്സ്ഫോർഡ്,നോർത്ത് വെസ്റ്റ് ലണ്ടൻ, ഷെഫീൽഡ്, കൊവൻട്രി,സ്റ്റോക്ക് ഒൺ ട്രൻഡ്, സ്റ്റിവനേജ്, ലെസ്റ്റർ,ഹോർഷം ആൻഡ് ഹേവാർഡ്ഹീത്ത്, നോട്ടിംഗ്ഹാം, ഈസ്റ്റ് സസ്സെക്സ് ,ബാസിൽഡൺ , ഇപ്സ്വിച് , വിഗൻ , ഈസ്റ്റ് ലണ്ടൻ , ലിവർപൂൾ , ഹമ്പർസൈഡ്, ഗോസ്റ്റർഷയർ, , ബ്ലാക്ക് പൂൾ, കാർഡിഫ് , ഹാർലോ , ബ്രിസ്റ്റോൾ , സൗത്താംപ്ടൺ , പൂൾ ആൻഡ് ബോൺമൗത്ത് , ഡെവൺ യൂണിറ്റുകൾ ഉൾപ്പെടെ നിരവധി യൂണിറ്റുകളിലെ കളിക്കാർ കളിക്കളം നിറഞ്ഞുനിന്നപ്പോൾ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത UKKCA ബാഡ്മിൻറൺ ടൂർണമെന്റിനാണ് സമാപനമായത്.അലൈഡ് ഫൈനാൻസിയേഴ്സ്, മട്ടാഞ്ചേരി റെസ്റ്റോറൻറ്,ഐഡിയൽ സോളിസിറ്റേഴ്സ്, ദിലീപ് തോമസ്, സെജിൻ കൈതവേലി എന്നിവരായിരുന്നു ടൂർണമന്റിന്റെ സ്പോൺസേഴ്സ്.
ബാഡ്മിന്റൺ ടൂർണ്ണമെന്റിന്റെ മനോഹര ചിത്രങ്ങൾ താഴെത്തെ ലിങ്കിൽ ക്ലിക്ക് ചെയ്തു കാണാം
Facebook Comments