Breaking news

കോട്ടയം മേഖല അധ്യാപക സംഗമം നടത്തി

കേരളാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ തുവാനിസയില്‍ നടത്തിയ അധ്യാപക സംഗമം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

കോര്‍പ്പറേറ്റ് എഡുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി റവ.ഡോ. തോമസ് പുതിയകുന്നേല്‍, വടവാതൂര്‍ സെന്റ് തോമസ് മേജര്‍ സെമിനാരി പ്രഫസര്‍ റവ. ഡോ. ജോസഫ് കടുപ്പില്‍ എന്നിവര്‍ ക്ലാസ് നയിച്ചു.

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍സ് അതിരൂപതാ പ്രസിഡന്റ് ശ്രീ. സുജി പുല്ലുകാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് അതിരൂപതാ ജനറല്‍ സെക്രട്ടറി ശ്രീ. ബിബീഷ് ഓലിക്കമുറിയില്‍ സ്വാഗതവും, അതിരൂപതാ ട്രഷറര്‍ ശ്രി. ബിജു ചക്കാലയില്‍ നന്ദിയും ആശംസിച്ചു. സംഗമത്തില്‍ അഞ്ഞൂറിലധികം അധ്യാപകര്‍ പങ്കെടുത്തു.

Facebook Comments

Read Previous

യൂ കെ കെ സി എ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ്ന് നവ സാരഥികൾ

Read Next

കോട്ടയം അതിരൂപതാ അസംബ്ലിക്ക് നാളെ (ജനുവരി 24) തൂവാനിസയില്‍ തുടക്കം