Breaking news

കാരിത്താസിന് മാതൃ-ശിശു സൗഹൃദ ആശുപത്രി അവാര്‍ഡ്

കോട്ടയം : സംസ്ഥന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാതൃ-ശിശു സൗഹൃദ ആശുപത്രി എന്ന അംഗീകാരം കൂടി കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിന്

കേരള സര്‍ക്കാരും , നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയും (എന്‍ എച്ച എം കേരള ), കേരള ആരോഗ്യ സര്‍വ്വകലാശാലയും സംയുക്തമായി നല്‍കുന്ന അംഗീകാരമാണ് മാതൃ-ശിശു സൗഹൃദ ആശുപത്രി (മദര്‍ ആന്റ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് ) അഥവാ (എം.ബി.എഫ്.എച്ച്.ഐ ) ഈ സ്ഥാപനങ്ങളുടെ  നൂറ്റി മുപ്പതോളം തരത്തിലുള്ള പരിശോധനകള്‍ക്കും അവലോകനകള്‍ക്കും ശേഷം നല്‍കുന്നതാണ് ഈ അംഗീകാരം. 95.8 എന്ന മികച്ച സ്‌കോര്‍ നേടിയാണ് കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ഈ അംഗീകാരത്തില്‍ എത്തിയത് .കാരിത്താസ് ആശുപത്രി ശിശുരോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സുനു ജോണ്‍ ആയിരുന്നു ഈ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസര്‍.

കാരിത്താസ് ആശുപത്രി ശിശുരോഗ ചികിത്സാ വിഭാഗം ,ക്വാളിറ്റി ഡിപ്പാര്‍ട്ടുമെന്റ് എന്നിവയുടെ സംയുക്തമായുള്ള പ്രയത്‌നഫലമായിട്ടാണ് കാരിത്താസ് ആശുപത്രിയെ ഈ അംഗീകാരം ലഭിച്ചത് . ഏറ്റവും മികച്ച ചികിത്സ, ചികിത്സ സൗകര്യങ്ങള്‍ , പേഷ്യന്റ് സ്റ്റാഫ് എഡ്യൂക്കേഷന്‍ എന്നിവയാണ് കാരിത്താസ് ആശുപത്രിയെ പ്രധാനമായും ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.

Facebook Comments

knanayapathram

Read Previous

വിസ്മയ കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള – ജനത്തിരക്ക് ഏറുന്നു

Read Next

ഇരവിമംഗലം ചാറവേലിൽ ഉലഹന്നൻ ( കുട്ടപ്പൻ – 91) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE