Breaking news

ന്യൂ യോർക്ക് സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിന്റെ ദശവത്സരാഘോഷങ്ങളുടെ സമാപനം നവംബർ 26, 27 തീയതികളിൽ

ന്യൂയോർക്ക്: ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിന്റെ ഒരു വര്ഷം നീണ്ടു നിന്ന  ദശവത്സരാഘോഷങ്ങളുടെ സമാപനം നവംബർ 26, 27  തീയതികളിൽ  നടത്തപ്പെടും.

നവംബർ 26 ശനിയാഴ്ച വൈകുന്നേരം 4:00ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് മാർ. ജോസഫ് പണ്ടാരശ്ശേരിയുടെ സാന്നിധ്യത്തിൽ ഫൊറോനാ പാരിഷ് കമ്മിറ്റി യോഗം നടത്തപ്പെടും. തുടർന്ന്  ബിഷപ്പിന്റെ  നേതൃത്വത്തിൽ  ഇടവകയ്ക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് ഇടവക ജനത്തോട് ചേർന്ന് സന്ധ്യാ പ്രാർത്ഥന നടത്തപ്പെടും.

തുടർന്നു നടക്കുന്ന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ ബിഷപ്പ് ഫീലിപ്പോസ് മാർ സ്റ്റെഫാനോസ്, ചിക്കാഗോ സീറോ മലബാർ രൂപതയുടെ മുഖ്യ വികാരി ജനറാളും ക്നാനായ റീജിയൻ ഡയറക്ടറും ആയ  റെവ. ഫാ. തോമസ് മുളവനാൽ, ന്യൂ യോർക്കിലെ ആദ്യത്തെ ക്നാനായ മിഷന്റെ പ്രഥമ മിഷൻ ഡയറക്ടർ ഫാ. ജോസ് ശൗര്യാമാക്കിൽ, റോക്‌ലാൻഡ് ക്നാനായ കാതോലിക്ക  ഇടവക വികാരി ഫാ. ബിപി തറയിൽ,  ന്യൂ ജേഴ്സി ക്നാനായ കാതോലിക്ക  ഇടവക വികാരി ഫാ. ബിൻസ് ചേത്താലിൽ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന്  ശേഷം സ്നേഹവിരുന്നും ഇടവകയിലെ  വിവിധ മിനിസ്ട്രികളുടെയും, ന്യൂ ജേഴ്‌സി, റോക്‌ലാൻഡ് ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ വർണാഭമായ കലാപരിപാടികൾ  അരങ്ങേറും. അതിന് ശേഷം പ്രശസ്ത ഗായകൻ കണ്ണൂർ ബാബു നേതൃത്വം നൽകുന്ന ഗാനമേളയും നടത്തപ്പെടും.

ഈ അവസരത്തിൽ ദേവാലയത്തിന്റെ തീം സോങ്ങും ദേവാലയത്തിന്റെ  ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയും പ്രകാശനം ചെയ്യുന്നതാണ്.

നവംബർ 27 ഞായർ രാവിലെ 10:30ന്  ബിഷപ്പ് മാർ. ജോസഫ് പണ്ടാരശ്ശേരിയുടെ  പ്രധാന കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടത്തപ്പെടും. വിശുദ്ധ കുർബാനക്ക് ശേഷം ദശവത്സരാഘോഷങ്ങളുടെ  ഭാഗമായി നടത്തപ്പെട്ട സി.സി. ഡി.  കുട്ടികളുടെ ചാരിറ്റി പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ച കുട്ടികളെ അനുമോദിക്കുന്നതാണ്.

ദശവത്സരാഘോഷങ്ങളുടെ സമാപന ചടങ്ങുകൾ  ഭക്തി നിർഭരവും ആഘോഷപ്രദവുമാക്കുവാൻ ഇടവക വികാരി ഫാ. ജോസ് തറക്കൽ, കൈക്കാരന്മാരായ ജോസ് കോരക്കുടിലിൽ, ബാബു തൊഴുതുങ്കൽ, സജി ഒരപ്പാങ്കൽ,  പാരിഷ് കൗൺസിൽ സെക്രട്ടറി എബ്രാഹം  തെർവാലകട്ടേൽ, സാക്രിസ്റ്റി ജോമോൻ ചിലമ്പത്, പാരിഷ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേത്വർത്തത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു.

ഏവരെയും ഈ ആഘോഷങ്ങളിൽ പങ്കുചേരുവാൻ സാദരം ക്ഷണിക്കുന്നു.

അനൂപ് മുകളേൽ (P.R.O.)

Facebook Comments

knanayapathram

Read Previous

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു ,കൗതുകമുണര്‍ത്തി പോത്ത് രാജാക്കന്മാരുടെ പ്രദര്‍ശനവും പെറ്റ് ഷോയും

Read Next

വിസ്മയ കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള – ജനത്തിരക്ക് ഏറുന്നു