Breaking news

കാണികളുടെ മനംകവർന്ന് Royal 20 Birmingham തേരോട്ടം തുടങ്ങി

24/7/22 ൽ ബർമ്മിങ്ഹാമിൽ വച്ച് നടത്തിയ  Novwka Bais 2022 boat race  ൽ സെമിഫൈനലിൽ എത്തുകയും കാണികളുടെ പ്രിയങ്കര ടീംമെന്ന ട്രോഫി ഉൾപ്പെടെ സമ്മാനങ്ങൾ വാരിക്കുട്ടി ഈ വർഷത്തെ തേരോട്ടം ആരംഭിച്ചു.     കുടിയേറ്റ കുലപതി ക്‌നായിത്തോമായുടെ പിന്‍ തലമുറക്കാര്‍ തങ്ങളുടെ പൂര്‍വ്വിക കുടിയേറ്റത്തിന്റെ അനുസ്മരണ വേളയില്‍ ജലമാര്‍ഗ്ഗം കൊടുങ്ങല്ലൂരില്‍ എത്തിയതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 2018 ല്‍ സൃഷ്ടിക്കപ്പെട്ട Royal 20 Birmingham ടീമിന്റെ 2022 ലെ പരിശീലന തുഴച്ചില്‍ ഉദ്ഘാടനം 16.07.2022 ന് വാര്‍വിറ്റ് തടാകത്തില്‍ വച്ച് നടന്നു.

ക്‌നാനായക്കാര്‍ മാത്രമുള്ള ഒരു മത്സര വള്ളം എന്ന ആശയത്തില്‍ നിന്ന് പിറവിയെടുത്ത Royal 20 Birmingham എന്ന ടീമിന്റെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ ശ്രീ. ബെന്നി മാവേലിയും ക്ലബ് പ്രസിഡന്റ് ശ്രീ. സജി രാമച്ചനാട്ടുമാണ്. ടീം കോച്ച് ജോമോന്‍ കുമരകവുമാണ്.
യൂറോപ്പിലെ ഏക ക്‌നാനായ വള്ളം കളി ടീമെന്ന പേരില്‍ തന്നെ കുടിയേറ്റ ക്‌നാനായക്കാരുടെ മനസ്സിലെ മറക്കാനാവാത്ത ടീമായി മാറിക്കഴിഞ്ഞിരിക്കുകയാണ് Royal 20 Birmingham.
നിരവധി നെഹൃട്രോഫി വള്ളംകളി മത്സരങ്ങളില്‍ പങ്കെടുത്ത പാരമ്പര്യവുമായി എത്തിയ ജോമോന്‍ കുമരകത്തോടൊപ്പം കുട്ടനാട്, കുമരകം, കല്ലറ എന്നീ സ്ഥലങ്ങളിലെ വള്ളംകളി പ്രേമികള്‍ ഒത്തുചേര്‍ന്നപ്പോള്‍ അവരോടൊപ്പം ഒന്നിക്കാനായി നിരവധി ക്‌നാനായക്കാര്‍ അണിചേര്‍ന്നു. രക്തം രക്തത്തെ തിരിച്ചറിയുന്ന ആ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന ഒരു ജനതയുടെ സ്വപ്‌ന സാക്ഷാല്‍ക്കാരമാണ് Royal Birmingham.
ടീമിന്റെ പരിശീലന ഉദ്ഘാടന വേളയില്‍ കുട്ടനാട്ടുകാരനായ ശ്രീ. ഷാജികുട്ടി കരിപ്പറമ്പിലില്‍ നിന്നും ശ്രീ. അലന്‍ റ്റോമി ആദ്യ തുഴ ഏറ്റുവാങ്ങി. തുടര്‍ന്ന് ടീം പി.ആര്‍.ഒ. ശ്രീ. ജോഷി പുലിക്കൂട്ടില്‍ നിന്ന് ടീം ക്യാപ്റ്റന്‍ ശ്രീ. ബെന്നി മാവേലി, ടീം കോച്ച് ശ്രീ. ജോമോന്‍ കുമരകം എന്നിവര്‍ യഥാക്രമം ട്രംപറ്റ് ഏറ്റുവാങ്ങി.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ടീം ക്യാപ്റ്റന്‍ ബെന്നി മാവേലില്‍, ടീം കോച്ച് ജോമോന്‍ കുമരകം, ടീം പി.ആര്‍.ഒ. ജോഷി പുലിക്കൂട്ടില്‍ ഉദ്ഘാടകരായ ഷാജിക്കുട്ടി കരിപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ക്‌നാനായക്കാരുടെ പ്രാര്‍ത്ഥനാഗീതമായ മര്‍ത്തോമന്‍ പാടി തുടങ്ങിയ യോഗത്തിന് ശേഷം തുഴച്ചില്‍ പ്രാക്ടീസിനായി വാര്‍വിക് തടാകത്തിലിറങ്ങിയ ടീമംഗങ്ങള്‍ പുരാതനപ്പാട്ടിന്റെ ഈരടികള്‍ ആലപിച്ച ജോമോന്റെ ട്രംപറ്റിന്റെ താളത്തില്‍ തുഴകളെറിഞ്ഞപ്പോള്‍ തടാകത്തിനരുകരയിലും നിന്നിരുന്ന തദ്ദേശീയരായ കാണികള്‍ അതേ താളത്തില്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഇത്തവണ കേരളപ്പൂരം 2022 ഉള്‍പ്പെടെ മൂന്നിലധികം മത്സരങ്ങളിലാണ് Royal 20 Birmingham പങ്കെടുക്കുന്നത്. വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ തുഴച്ചില്‍ പരിശീലനത്തിന്റെ ആദ്യദിനം സമംഗളം പര്യവസാനിച്ചു                                                                                                                                                                                                       
Facebook Comments

knanayapathram

Read Previous

ന്യൂജേഴ്സിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ

Read Next

വായനമാസാചരണത്തിന് സമാപനം