Breaking news

വായനമാസാചരണത്തിന് സമാപനം

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നുവന്ന വായനമാസാചാരണം സമാപിച്ചു. സ്‌കൂളിലെ മുൻ മലയാള അധ്യാപകൻ ബിജോയ് മാത്യു ഉദ്ഘാടനം ചെയ്ത വായനമാസാചാരണത്തിന്റെ ഭാഗമായി അക്ഷരഗീതം, പ്രഭാഷണങ്ങൾ, വായനാ സന്ദേശഗാനം, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, മഹദ്‌വചനങ്ങളുടെ അവതരണം തുടങ്ങി വിവിധ പരിപാടികൾ നടത്തി. പ്രമുഖ സാഹിത്യകാരൻ ഷുക്കൂർ പെടയങ്ങോടിന്റെ നേതൃത്വത്തിൽ നടത്തിയ പുസ്തകോത്സവം ഏറെ ശ്രദ്ധേയമായി. പ്രിൻസിപ്പൽ കെ. സി. റെജിമോൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബിജു സൈമൺ, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ബിനു ജേക്കബ്ബ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments

knanayapathram

Read Previous

കാണികളുടെ മനംകവർന്ന് Royal 20 Birmingham തേരോട്ടം തുടങ്ങി

Read Next

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു