Breaking news

ക്‌നാനായ റീജിയണൽ ക്വിസ് മത്സര വിജയികൾ

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു മതബോധന വിദ്യാർത്ഥികൾക്കായി നടത്തിയ ക്‌നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ന്യൂ യോർക്ക്  സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ അഷിതാ ഷിബി തള്ളത്തുകുന്നേൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

ആൽഡെൻ ഷിബി തള്ളത്തുകുന്നേൽ (സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, ന്യൂ യോർക്ക്), ഇസബെൽ വേലികെട്ടൽ (സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, സാൻ ഹൊസെ, കാലിഫോർണിയ)  എന്നിവർ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. ക്‌നാനായ റീജിയണൽ ഡിറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വിജയികളെ അഭിനന്ദിച്ചു.

ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മിഷൻ ലീഗ് റീജിയണൽ ഭാരവാഹികളായ ഫാ. ബിൻസ് ചേത്തലിൽ,  സിജോയ് പറപ്പള്ളിൽ, ഷീബാ താന്നിച്ചുവട്ടിൽ, സുജാ ഇത്തിത്തറ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

Facebook Comments

Read Previous

ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് .

Read Next

കടുത്തുരുത്തി (കെ.എസ്. പുരം) ഇലയ്ക്കാട്ട് എ.എം. തോമസ് (80) നിര്യാതനായി. Live Telecasting Available