Breaking news

കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ ഘോഷയാത്ര കമ്മിറ്റി ചെയര്‍പേഴ്‌സണായി പോള്‍സണ്‍ കുളങ്ങരയെ തെരഞ്ഞെടുത്തു

ജോണിക്കുട്ടി പിള്ളവീട്ടില്‍ പിആര്‍ഒ
അന്റോണിയോ: ജൂലൈ 4 മുതല്‍ 7 വരെ സാന്‍ അന്റോണിയോയില്‍ നടക്കുന്ന പതിനഞ്ചാമത് കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ ഘോഷയാത്ര കമ്മിറ്റി ചെയര്‍പേഴ്‌സണായിപോള്‍സണ്‍ കുളങ്ങരയെ തെരഞ്ഞെടുത്തു. ഡൊമിനിക് ചാക്കോണല്‍ (അറ്റ്‌ലാന്റ), ബെറ്റി പതിയില്‍ (ഹൂസ്റ്റണ്‍), റോണി വാണിയപ്പുരക്കല്‍ (സാന്‍ അന്റോണിയോ) എന്നിവരെ കമ്മിറ്റിയുടെ സഹ അധ്യക്ഷന്മാരായി തെരഞ്ഞെഞ്ഞെടുത്തു. കെ.സി.സി.എന്‍.എ ദേശീയ കണ്‍വെന്‍ഷനെ വര്‍ണവിസ്മയങ്ങള്‍ കൊണ്ട് അലങ്കൃതമാക്കുന്ന ഘോഷയാത്രയാകും ഇത്തവണ നടക്കുക. ക്‌നാനായ കൂട്ടായ്മയുടെ പാരമ്പര്യവും പൈതൃകവും ഒപ്പം ജന്മനാടിന്റെ എല്ലാ ആവേശവും നെഞ്ചേറ്റിയാകും ഘോഷയാത്ര എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പോള്‍സണ്‍ കുളങ്ങര കെസിഎസ് ചിക്കാഗോ യൂണിറ്റിലെ ദീര്‍ഘകാല അംഗമാണ്. കൂടാതെ ന്യൂജേഴ്സിയില്‍ നടന്ന കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ ബോര്‍ഡ് ചെയര്‍മാനായും കലാസാഹിത്യ സമിതി അധ്യക്ഷനായും കള്‍ച്ചറല്‍ കമ്മിറ്റി കോ-ചെയര്‍മാനായും വിവിധ തലങ്ങളില്‍ ചിക്കാഗോ ക്‌നാനായ സമൂഹത്തില്‍ പ്രവര്‍ത്തിച്ചു. ഫോമയുടെ ക്യുച്ചറല്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ നിലവിലെ കോ-ചെയര്‍ കൂടിയാണ് അദ്ദേഹം. ഡൊമിനിക് ചാക്കോണല്‍ ഞങ്ങളുടെ കെസിഎജി അറ്റ്ലാന്റ യൂണിറ്റിന്റെ നിലവിലെ പ്രസിഡന്റാണ്. കൂടാതെ അറ്റ്ലാന്റ ക്‌നാനായ സമൂഹത്തിന് വിവിധ തലങ്ങളില്‍ സേവനം ചെയ്തു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ അറ്റ്‌ലാന്റയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
ഹൂസ്റ്റണില്‍ നിന്നുള്ള ബെറ്റി പത്തിയില്‍ കഴിഞ്ഞ 30 വര്‍ഷമായി ഹൂസ്റ്റണ്‍ ക്‌നാനായ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. ഹൂസ്റ്റണ്‍ സമൂഹത്തിലെ വിവിധ സാംസ്‌കാരിക പരിപാടികളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. റോണി വാണിയപ്പുരയ്ക്കല്‍ ഹോസ്റ്റിംഗ് സാന്‍ അന്റോണിയോ ക്‌നാനായ യൂണിറ്റിന്റെ മുന്‍ പ്രസിഡന്റാണ്. സാന്‍ അന്റോണിയോ കമ്മ്യൂണിറ്റിയിലെ സജീവ അംഗമാണ്.
Facebook Comments

knanayapathram

Read Previous

ഹ്യൂസ്റ്റനിൽ  മദേഴ്‌സ്‌ഡേ സമുചിതമായി ആചരിച്ചു

Read Next

കുടിയേറ്റ കുലപതിയുടെ കൊച്ചുമക്കളുടെ സ്നേഹസംഗമത്തിന് ഇനി 50 ദിവസങ്ങൾ