Breaking news

കെ സി സി എൻ എ കൺവെൻഷനിലെ പ്രവാചകശബ്ദമായി ഫാ:തോമസ്സ് മുളവനാൽ:

കെ സി സി എൻ എ കൺവെൻഷനിലെ ഉദ്ഘാടനസമ്മേളനത്തിൽ ചിക്കാഗോ രൂപത ക്നാനായ റീജിയൻ വികാരി ജനറാൾ റവ.ഫാ.തോമസ്സ് മുളവനാൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.കോവിഡ് 19 Pandamic നെ ആരോഗ്യകരമായി അതിജീവിക്കാൻ ഭാഗ്യം ലഭിച്ചതിനെ ഓർത്തും, ഇന്നീ ക്നാനായ സംഗമത്തിൽ എത്തിച്ചേരാൻ  ദൈവം ഒരുക്കിയ സാഹചര്യങ്ങളെ ഓർത്തും, ആദ്യമായി ദൈവത്തിന് നന്ദി പറയുന്നു. അതി ബ്രഹത്തായ ഈ സംഗമത്തിന്റെ നടപടി ക്രമങ്ങൾക്ക് നേതൃത്വം നല്ലിയ ശ്രീ. സിറിയക് കൂവക്കാടന്റെ നേതൃത്വത്തിലുള്ള KCCNA യേയും വിവിധ കമ്മിറ്റികൾക്ക് ചുക്കാൻ പിടിച്ചവരെയും ഞാൻ അഭിനന്ദിക്കുന്നു
ഈ കൂട്ടായ്മക്ക്, കോട്ടയം അതിരൂപതാദ്ധ്യക്ഷൻ അഭി. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്തയുടെയും, അഭി. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെയും, അഭി. ഗീവർഗ്ഗീസ് മാർ അപ്രേം പിതാവിന്റേയും North America യിലെ ക്നാനായ റിജിയണിലെ എല്ലാ വൈദീകരുടെയും ആശംസകളും പ്രാർത്ഥനകളും ആദ്യമായി നിങ്ങളെ അറിയിക്കുന്നു.
ദൈവം ജന്മസിദ്ധമായിത്തന്ന ക്ലാനായ വംശീയ പാരമ്പര്യങ്ങളും ആത്മരക്ഷയ്ക്കായി മിശിഹാതമ്പുരാൻ സ്ഥാപിച്ചുതന്ന തിരുസഭയിലെ വിശ്വാസപാരമ്പര്യങ്ങളും, ഒരേ ശരീരത്തിലെ രണ്ടു ശ്വാസകോശങ്ങൾ പോലെ കരുതി, അമൂല്യമായി സൂക്ഷിക്കുന്ന ഭൂമുഖത്തെ ഏക സമൂഹമാണ് ക്ലാനായക്കാർ. രക്ഷാകര ചരിത്രത്തിൽ, വിശ്വാസികളുടെ പിതാവായ അബ്രാഹം മുതൽ ഇസഹാക് , യാക്കോബ്  തുടങ്ങിയ പൂർവ്വ -പിതാക്കമാരിലൂടെ, ദൈവം സ്ഥാപിച്ചു നല്കിയ സത്യവിശ്വാസവും വംശീയതയുമാണ്, നൂറ്റാണ്ടുകളിലൂടെ, യഹൂദ ക്രൈസ്തവ പാരമ്പര്യങ്ങൾ നിലനിർത്തുന്ന ക്നാനായ കത്തോലിക്കരുടെ അമൂല്യ സമ്പത്ത്. ഇക്കാലമത്രയും പ്രതിസന്ധികളെ അതിജീവിച്ച്, സത്യ വിശ്വാസവും സഭാ സാമൂദായിക പാരമ്പര്യങ്ങളും കരുതലോടെ നിലനിർത്തുവാൻ സാധിച്ച ദൈവപരിപാലനയുടെ ചരിത്രജനമാണു നാം.
സ്വന്തജനമായി ദൈവം ഇഡ്രായേൻ ജനത്തെ തെരഞ്ഞെടുത്തു, പരിപാലിച്ചു സംരക്ഷിച്ചത് ദൈവത്തിന് അവരിലൂടെ തന്റെ പദ്ധതി ലോകത്തിൽ നിർവ്വഹിക്കുന്നതിനാണ്. ദൈവീക പദ്ധതിക്ക് കാതോർത്ത്  ദൈവത്തിന്റെ മുൻപിൽ താഴ്മയോടെ നിന്ന് സഹകരിച്ചപ്പോഴെല്ലാം, ഇസ്രയേൽ ജനം അനുഗ്രഹ സമ്യദ്ധി അനുഭവിച്ചു. ലോകത്തെ ഏറ്റവും പ്രശസ്തരും, ശക്തരുമായ ഒരു ജനമായി അവർ അറിയപ്പെട്ടു. എന്നാൽ പിന്നിട്, ദൈവത്തെ കൂടാതെ ജീവിക്കുകയും പരദൈവ ആരാധകരായ ജനങ്ങളുമായി വിവാഹബന്ധത്ത്തിൽ ഏർപ്പെട്ടുകയും, ലൗകികതയിൽ മുഴുകി സ്വാത്ഥരാക്കുകയും ചെയ്ത്പ്പോൾ ദൈവം അവരെ കൈവിട്ടു. വംശശുദ്ധി അവർക്ക് നഷ്ടപ്പെട്ടു. ദൈവം അവരെ ശിക്ഷിച്ച് വിപ്രവാസജീവിതത്തിന് വിട്ടുകൊടുത്തു. ദൈവാനുഗ്രഹങ്ങളെ അവഗണിച്ചാൽ അന്തചിദ്ദ്രങ്ങളും അനൈക്യവും നമ്മുടെ ഇടയിൽ ഉണ്ടാകും എന്നതിന്റെ ചരിത്ര സാക്ഷ്യമാണത്.
ഒരു കാര്യം നാം വിസ്മരിക്കരുത്. മാമോദീസയിലൂടെ ദൈവം നല്കിയ കൃപ നാം നഷ്ടപ്പെട്ടുത്തിയാൽ ആത്മരക്ഷ അസാദ്ധ്യമാകും. സഭയിൽ ദൈവം സ്ഥാപിച്ചിരിക്കുന്ന കൃപ തിരിച്ചറിയാത്ത, സഭയോട് അനാദരവ് പുലർത്തുന്ന – കൂട്ടായ്മകൾക്കും സാമുദായികതക്കും ആരോഗ്യകരമായി വളരാനാകില്ല. ദൈവകല്പനകൾക്കും സഭാ നിയമങ്ങൾക്കും വിലനല്കാതെ നാം  നിർമ്മിക്കുന്ന നിയമ സംഹിതകൾ അസ്തിരവും വികലവും അപൂർണ്ണവുമേ ആകുകയുള്ളൂ. പൊതുസ്വരത്തിന്റെ പേരിലും, നീക്കുപോക്കുകൾക്കു വേണ്ടിയും , സ്വാതന്ത്രചിന്തയുടെ പേരിലും സനാതന സത്യങ്ങളെ അവഗണിച്ച്  സത്യ വിരുത്ത നിലപാടുകൾ എടുത്താൽ അത് അംഗീകരിക്കുവാൻ സഭയ്ക്ക് സാധിക്കുകയില്ല. ജനപ്രീതിക്കു വേണ്ടി സത്യവിശ്വാസത്തിനും സഭാനിയമങ്ങൾക്കും വിരുദ്ധമായ തീരുമാനങ്ങളിൽ പിന്തുണച്ച USലെ ഒരു state governor റെ   ഈ അടുത്തകാലത്ത് സഭ കൂദാശാ സ്വീകരണം മുടക്കിയ വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകഉണ്ടായി. എന്നാൽ സത്യം ഗ്രഹിച്ച്  വിവേകപൂർവ്വം പെരുമാറുമ്പോൾ നാം ദൈവത്തിൻറെ മുമ്പിലും സമൂഹത്തിന്റെ മുൻപിലും ഒരു പിടി ഉയർന്ന് കൂടുതൽ വിലയുള്ളവരായി മാറുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽലുള്ള അധികാരം പോലെ, സഭയെ ദൈവം ഏല്‌പിച്ചിരിക്കുന്ന അജപാലന അധികാരം ശിക്ഷിക്കാനും ഒപ്പം തലോടാനും ഉള്ളതാണ്.
നമുക്ക് നമ്മുടെ സമുദായത്തെ സത്യസന്ധമായി മനസ്സിലാക്കണമെങ്കിൽ,  സവിശേഷതകളിൽ അഭിമാനം തോന്നണമെങ്കിൽ, അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി ശരിയായ പഠനവും അറിവും ഉണ്ടാകണം.
Eugene cardinal Tisserant ഒരിക്കൽ ഭാരത സഭയെക്കുറിച്ച്  ഇപ്രകാരം പറഞ്ഞു. I Love your church,  Because | know her history. ഞാൻ നിങ്ങളുടെ സഭയെ സ്നേഹിക്കുന്നു. കാരണം ഞാൻ അതിന്റെ ചരിത്രം അറിയുന്നു.
നമ്മുടെ ക്‌നാനായ സമുദായത്തെപ്പറ്റിയും അതിന്റെ സഭയുമായുള്ള പുക്കിൾകെടി ബന്ധത്തെ കുറിച്ചും സത്യ സന്ധമായ ചരിത്രപഠനം വളരെ ആവശ്യമാണ്. എങ്കിലേ നമ്മുടെ പിതാമഹന്മാർക്കുണ്ടായിരുന്ന പ്രേഷിത സ്വഭാവവും വംശിയ ബോധവും നമ്മിലും വരും തലമുറയിലും നിലനിർത്താൻ  സാധിക്കുകയുള്ളു.
സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി, സമുദായതെപ്പറ്റിയും സഭയെപ്പറ്റിയും, അർത്ഥസത്യങ്ങൾ പ്രചരിപ്പിക്കുകയും വികലവ്യാഖ്യാനങ്ങൾ നല്കുകയും ചെയ്യുന്നവരാണ്‌ യഥാത്ഥസമുദായ ശത്രുക്കൾ. ഇത്തരക്കാരെ തിരിച്ചറിയാനും, അകറ്റിനിർത്താനും, വിവേകവും ജ്ഞാനവും വഴി ശരിയായ സമുദായ സ്വത്തബോധം വളർത്തിയെടുക്കുവാനുമാണ് നാം ഇനി ശ്രദ്ധവയ്ക്കേണ്ടത്. അതേ സമയം, നല്ല വ്യാഖ്യാനങ്ങളും ക്രിയാത്മകമായ വിമർശനങ്ങളും നാം പ്രോത്സാഹിപ്പിക്കുകയും വേണം.
യഹൂദ ക്രൈസ്തവ പാരമ്പര്യങ്ങളും ക്നാനായ തനിമയും നമുക്ക്‌ ജന്മസിദ്ധമായികാട്ടിയ ദൈവാനുഗ്രഹമാണ്. സ്വവംശ വിവാഹനിഷ്ഠ കുടുംബങ്ങളിൽ നിലനിന്നാലെ ഈ സമൂഹം സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം തുടരുകയുള്ളു. അതിന് നമ്മുടെ വംശീയതയിൽ അഭിമാനം ഉണ്ടാക്കുവാനും, കുടുംബങ്ങൾക്കും സമുദായത്തിനും നിരക്കാത്ത് ഉപേക്ഷിക്കുവാനും, മാതൃക നല്കുന്ന ക്രൈസ്തവ ജീവിതം നയിക്കാൻ വേണ്ടിവരുന്ന ത്യാഗങ്ങൾ ഏറ്റെടുക്കുവാനും നമുക്കു സാധിക്കണം. ദൈവത്തേയും ദൈവസ്ഥാപിത സംവീധാനങ്ങളെയും മാറ്റി – നിർത്തികൊണ്ടുള്ള സമുദായ സംരക്ഷണം ബാബേൽ ഗോപുരം നിർമ്മിച്ചാൽ എന്നപോലെ തകർന്നടിയും.
വ്യത്യസ്ഥ ചിന്തകളുടെ പങ്കുവയ്ക്കലുകളും, ക്രിയാത്മക വിമർശനങ്ങളും വളരെ നല്ലതാണ്. പക്ഷേ പരസ്പരം ബഹുമാനിച്ചും ആദരിച്ചും വേണം അതുനടത്താൻ. വ്യക്‌തിഹത്യ ചെയ്തുകൊണ്ടാകരുത്. പരസ്പരം ബഹുമാനിക്കാനും അന്യരുടെ ഉദ്ഘർഷത്തിനു വേണ്ടി പ്രവർത്തിക്കുവാനും, ഇടവിടാതെ പ്രാർത്ഥിക്കുവാനും നമുക്കു സാധിക്കണം. “ദൈവത്തിന്റെ കരങ്ങൾക്കു കീഴിൽ താഴ്മയോടെ നിൽക്കുവിൻ, അവിടുന്ന് തക്കസമയത്ത് നമ്മെ ഉയർത്തിക്കൊള്ളും” എന്ന് പത്രോസ്സ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നുണ്ട്.
നമുക്ക് പ്രത്യാശയുള്ളവരാകാം, നാളിതുവരെ വഴി നടത്തിയ ദൈവം ഈ ജനത്തെ തന്റെ ഉള്ളം കൈയ്യിൽ സൂക്ഷിച്ചുകൊളളും. പരസ്പരം സ്നേഹിക്കുന്നതിലും ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും നമുക്ക് മടുപ്പ് തോന്നാതിരിക്കാം.
എക്കാലത്തും കുടിയെറ്റ ജനത്തോടൊപ്പം നിന്ന് അവരെ പരിപാലിച്ചു സംരക്ഷിച്ച്‌ ദിശാബോധം നല്കി നയിച്ച ദൈവമാണു നമ്മുടെ ദൈവം. ദൈവം തന്റെ സഭയിലൂടെ ഇന്നും അത് തുടരുന്നു. ഈ കാലഘട്ടത്തിൽ നമ്മൾ ഇന്നത് അനുഭവിച്ചുകൊണ്ടിരിക്കുന്നു.
North America യിലെ 10,15 വർഷത്തെ നമ്മുടെ സാമുദായിക അജപാലന മുന്നേറ്റം പരിശോധിച്ചാൽ നമുക്ക് അത് മനസ്സിലാകും. ചിക്കാഗോ, ക്യാനാഡാ രൂപതകളുടെ കീഴിൽ ക്ലാനായ റീജിയണുകൾ സ്ഥാപിക്കപ്പെടുകയും, 16 ക്ലാനായ ദൈവാലയങ്ങളും 10 ഓളം ക്നാനായ മിഷനുകളും 4 കോൺവെൻ്റുകളും അനുബന്ധ സ്ഥാപനങ്ങളും ക്‌നാനായ വൈദികരുടെ നേതൃത്വത്തിൽ വളർത്തിയെടുക്കുവാൻ നമുക്കു സാധിച്ചു. കോട്ടയം അതിരുപത യും ചിക്കാഗോ / ക്യാനഡാ Syro Malabar രൂപതകളും ചേന്നുള്ള അജപാലന സഹകരണത്തിന്റെ വലിയ വിജയമാണ് ഇവിടെ നാം കാണുന്നത്. ഇനിയും ഒന്നിച്ചു നിന്ന് പ്രവർത്തിച്ചാൽ സഭാത്മകമായ വലിയ വളർച്ചക്ക് വേദിഒരുക്കപ്പെടുക തന്നെ ചെയ്യും. സഭയോട്ട് ചേർന്ന് 20 ഓളം ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് യൂണിറ്റ്കൾ kccna യുടെ കീഴിൽ ഇന്ന്‌ സാമൂദായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.    സത്യഭീക്ഷയും ആത്മാർത്ഥതയും അർപ്പണമനോഭാവവും നല്ല ദീഘവീക്ഷണവും ദൈവഭയമുള്ള അനേകം അൽമായ നേതാക്കൾ നമ്മുടെ സമുദായത്തിലുണ്ട്. അവരുടെ അദ്ധ്വാനവും സഭാ-സമുദായിക കാഴ്ചപ്പാടുകളും നമ്മുടെ വളർച്ചക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിത്തന്നത്. എന്നാൽ, സമുദായത്തിനുള്ളിൽ നിന്ന് വിഷം വിതറി ഭിന്നതസൃഷ്ടിക്കുന്ന അപൂർവ്വ വ്യക്തിത്വങ്ങളും നമ്മുടെ വളർച്ചയെ പിറക്കോട്ടു വലിക്കുന്നുണ്ട്.  വിളയും കളയും തിരിച്ചറിഞ്ഞ്, കളകളെ പിഴുതെറിഞ്ഞ് വിളകളെ സംരക്ഷിച്ച് വളർത്തി ഫലശേഖരണം നടത്താൻ നമുക്ക് സാധിക്കണം.
North America യിൽ മാത്രമല്ല ലോകത്തിൽ എല്ലാ ക്ലാനായ കുടിയേറ്റ മേഘലയിലും സഭാനേതൃത്വവും  അൽമായ നേതൃത്വവും ഒന്നിച്ചു നിന്നുള്ള പ്രവർത്തനങ്ങൾ നമുക്കിന്ന് അനി വാര്യമാണ്. ക്നാനായ സമൂഹത്തിന്റെ സർവ്വതോത്മുഹമായ പുരോഗതിക്ക് സഹായകമായ അജപാലന വളർച്ച യാണ്‌’ നാം ലക്ഷ്യം വയ്ക്കുന്നത്. കോട്ടയം രൂപതാദ്ധ്യക്ഷൻ എന്ന നിലയിൽ അഭി. മൂലക്കാട്ട് മെത്രാപ്പോലിത്ത പ്രവാസ സമൂഹത്തിന്റെ സാമുദായിക നിലനിൽപ്പിനും വളർച്ചക്കും വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന നേതൃത്വവും ത്യാഗങ്ങളും ചരിത്ര സാക്ഷ്യങ്ങളാണ്.
ഏറെ പ്രതിസന്ധികളിലുടെ ക്‌നാനായ പ്രവാസ സമൂഹം കടന്നുപോയിട്ടുണ്ടെങ്കിലും,
2017 ൽ ലോകമെമ്പാട്ടുമുള്ള ക്നാനായ കൂടിയേറ്റ ജനത്തിന്റെ സാമുദായിക വളർച്ചക്ക് നേതൃത്വം നല്കുവാൻ കോട്ടയം അതിരൂപതാദ്ധ്യക്ഷന് റോം രേഖാമൂലം അനുമതി നല്കിയത് വലിയ ഒരു നേട്ടമായി നാം കാണണം. കൂടാതെ, ക്‌നാനായ വിശ്വാസികളുടെ കൂട്ടായ്മ ഉളള സ്ഥലങ്ങളിലെല്ലാം ക്നാനായ തനിമ നിലനിർത്തി അജപാലന ശുശ്രൂഷകൾക്ക് ക്നാനായ വൈദികരുടെ സേവനം ലഭ്യമാക്കി കൊട്ടുക്കുവാൻ പ്രാദേശിക സഭാ സംവിധാനങ്ങളോട് സിറോ മലബാർ സിനഡ് നിർദ്ദേശം നല്കിയിട്ടുമുണ്ട്.
ഇവയെല്ലാം, സമുദായ വളച്ചയ്ക്ക് ഉതകും വിധം നാം വ്യഖ്യാനിച്ച് എട്ടുത്ത് സ്വന്തമായ സംവീധാനങ്ങളിൽ വളരാനുള്ള സാധ്യതയാണ്‌ നാം പ്രയോജന പ്പെടുത്തേണ്ടത്. കൂടാതെ ക്നാനായ സമൂഹത്തിന്റെ സഭാത്മക വളർച്ചക്ക് വേണ്ട പല നടപടികളും സിറോ മലബാർ സിനഡും Oriental Congregation നും ചേന്ന് ചെയ്തുകൊണ്ടിരിക്കുന്നു. പ്രത്യാശയും സഹിഷ്ണതയും നിലനിർത്തി, ഒത്തൊരുമിച്ചുള്ള പ്രാർത്ഥനയും കൂട്ടായ പ്രവർത്തനങ്ങളും ഉണ്ടായാൽ മാത്രമെ നമ്മുടെ വളർച്ചയെ വേകതപ്പെടുത്തുകയുള്ളു.
മാർപ്പാപ്പയും oriental congregation നും ഒരു സമുദായം എന്ന നിലയിലുള്ള ക്‌നാനായ ജനത്തിന്റെ വളർച്ചയ്ക്ക് കാലാകാലങ്ങളിൽ വേണ്ടതെല്ലാം ചെയ്തു തന്നുകൊണ്ടാണിരിക്കുന്നത്. അത് ഇനിയും തുടരുകതന്നെ ചെയ്യും. ഒരു സംശയവും വേണ്ട. നമ്മുടെ അഭി. പിതാക്കന്മാർ നമ്മുടെ സഭാ സാമുദായിക ഉന്നമനത്തിനു വേണ്ടി നല്കുന്ന നേതൃത്വം വിലയിടിച്ചുകാണിക്കാതെ,  അവരോടു ചേർന്നു നിന്ന് നാം പ്രവർത്തിക്കുകയും വളരുകയും ചെയ്യണം.
ഇക്കഴിഞ്ഞ 21 വർഷം സിറോ മലബാർ സഭക്കും അമേരിക്കയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾക്കും നേതൃത്വം നൽകിയ അഭി. ജയ്ക്കബ് അങ്ങാടിയത്ത് പിതാവ് ഈ വരുന്ന Oct 1 ന് retire ആകുകയാണ്. അദ്ദേഹം തന്റെ അജപാലന പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് നമ്മുടെ സഭാ സമുദായ വളർച്ചയ്ക്കു് നല്കിയിട്ടുള്ള നേതൃത്വവും മധ്യസ്തതയും എനിക്കും നിങ്ങൾക്കും ആറിവുള്ളതാണ്.  വിസ്മരിക്കാൻ കഴിയാത്ത വലിയ സ്നേഹവും കരുതലുമാണ് അദ്ദേഹം നമ്മുടെ സമൂഹത്തോട് കാണിച്ചിട്ടുള്ളത്. നമുക്ക് നന്ദിയുള്ളവരാകാം. പുതിയ ഇടയനായി റോം അധികാരപ്പെടുത്തിയിരിക്കുന്ന അഭി. ജോയി ആലപ്പാട്ടു പിതാവ് Oct 1ന് ചാർജ് എട്ടുക്കും. ക്നാനായ കാർക്കുവേണ്ടി അങ്ങാടിയത്ത് പിതാവ് ചെയ്തു വച്ച നല്ല കാര്യങ്ങൾ തുടരുന്നതിനും പ്രായോഗികമാക്കുന്നതിനും നമ്മുടെ അജപാലന വളർച്ചക്ക് വേണ്ടി മുൻപിൽ നിന്ന് നേതൃത്വം നൽകുന്നതിനും അദ്ദേഹത്തിന് കഴിയും എന്നാണ് നമ്മുടെ വലിയ പ്രതീക്ഷ. പിതാവിനോട് സഹകരിച്ചു നിന്നു് റോമുമായുള്ള നമ്മുടെ ബന്ധം വളർത്തി സ്വയം പര്യാപ്തതയിലേയ്‌ക്ക് നയിക്കപ്പെടാൻ സമീപ ഭാവിയിൽ ക്‌നാനായ ജനത്തിന് സാധിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.
ദൈവത്തെ മുറുകെപിടിച്ചു മുന്നേറുന്ന ഒരു സമൂഹത്തെ പരാജയപ്പെടുത്തുവാൻ ഒരു ശക്‌തിക്കും സാധിക്കുകയില്ല.
KCCNA convention ഒരു വലിയ ദൈവാനുഗ്രഹത്തിന്റെ വേദിയായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സംഘാടക സമതിക്ക് എല്ലാ പ്രവർത്തന പ്രേഷിത വിജയങ്ങളും നേരുന്നു. ഭൈവം നിങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കട്

 

Facebook Comments

knanayapathram

Read Previous

കുറുമുള്ളൂര്‍ മന്നാകുളത്തില്‍ ഫിലോമിനാ (സാലി) നിര്യാതയായി

Read Next

ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. WATCH VIDEO