Breaking news

‘പതറുന്ന പീലാത്തോസ് ‘ പുസ്തകം പ്രകാശം ചെയ്തു

കോട്ടയം:  കോട്ടയം അതിരൂപത വൈദികനും അമേരിക്കയിലെ ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് വികാരിയുമായ റവ. ഫാ. അബ്രാഹം മുത്തോലത്ത് രചിച്ച ‘പതറുന്ന പീലാത്തോസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പുസ്തകത്തിന്റെ പകര്‍പ്പ് കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. റവ. ഫാ. അബ്രഹാം മുത്തോലത്ത്, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ, സെന്റ് പോള്‍സ് പബഌക്കേഷന്‍ മലയാള വിഭാഗം ഡയറക്ടര്‍ ഫാ. ജോസഫ് തുളിമ്പന്‍മാക്കില്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, ഡോ. ഫ്രാന്‍സീസ് സിറിയക്, അതിരൂപതയിലെ വൈദികര്‍, സന്ന്യാസിനി സമൂഹം പ്രതിനിധികള്‍, മുത്തോലത്ത് കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുപ്പത്തിമൂന്ന് അദ്ധ്യായങ്ങളുള്ള നോവല്‍ രൂപത്തിലുള്ള പുസ്തകം ബൈബിള്‍ പഠിതാക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററിന്റെയും സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും മുന്‍ ഡയറക്ടറായിരുന്നു ഫാ. എബ്രാഹം മുത്തോലത്ത്.

Facebook Comments

knanayapathram

Read Previous

പിറവം നിരപ്പ് പാണാലിക്കല്‍ ജൂബി തോമസ് വാഹനാപകടത്തിൽ മരിച്ചു.

Read Next

സ്വാശ്രയസംഘ സംഘങ്ങളിലൂടെ പങ്കാളിത്ത അധിഷ്ഠിത ശാക്തീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം സ്വയംപര്യാപ്തതയും കൈവരിക്കുവാന്‍ സാധിക്കും – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍