Breaking news

പിറവം നിരപ്പ് പാണാലിക്കല്‍ ജൂബി തോമസ് വാഹനാപകടത്തിൽ മരിച്ചു.

കൊച്ചി: മുന്‍ ഏഷ്യന്‍ ഗെയിംസ് താരവും റെയില്‍വേ ടിടിഇയുമായ പിറവം നിരപ്പ് പാണാലിക്കല്‍ ജൂബി തോമസ് (42) അപകടത്തില്‍ മരിച്ചു. ഇന്നു രാവിലെ 9.30ന് പുളിക്കമാലിയില്‍ ബൈക്ക് അപകടത്തില്‍പെട്ടു വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ബസ് തട്ടിയിട്ടാണ് അപകടമെന്നു കരുതുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ നിന്നു ജനശതാബ്ദി ട്രെയിനില്‍ ഡ്യൂട്ടിക്കു കയറാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തൃപ്പൂണിത്തുറ ആശുപത്രിയില്‍നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഹൈജംപ് താരവും സാഫ്, ദേശീയ മെഡല്‍ ജേതാവുമാണ്

Facebook Comments

knanayapathram

Read Previous

അഭിരുചിയ്ക്കനുസരിച്ചുള്ള വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം കൈവരിക്കുവാന്‍ പുതുതലമുറയ്ക്ക് കഴിയണം – മന്ത്രി വി.എന്‍ വാസവന്‍

Read Next

‘പതറുന്ന പീലാത്തോസ് ‘ പുസ്തകം പ്രകാശം ചെയ്തു