Breaking news

അഭിരുചിയ്ക്കനുസരിച്ചുള്ള വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം കൈവരിക്കുവാന്‍ പുതുതലമുറയ്ക്ക് കഴിയണം – മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: അഭിരുചിയ്ക്കനുസരിച്ചുള്ള വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം കൈവരിക്കുവാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍, സാംസ്‌ക്കാരിക സിനിമ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിക്കുന്നതിനായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആദരിക്കല്‍ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാനുള്ള നിശ്ചയദാര്‍ഢ്യവും യാഥാര്‍ത്ഥ്യബോധവും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനശൈലി വിദ്യാര്‍ത്ഥികള്‍ അവലംബിക്കണമെന്നും അതിനായുള്ള പ്രോത്സഹാനവും പിന്തുണയും മാതാപിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പടികര, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി,  ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളിലെ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് വിജയം കരസ്ഥമാക്കിയവരെയാണ് ആദരിച്ചത്.                                                                                                                                                                                                                                       

Facebook Comments

knanayapathram

Read Previous

യു കെ കെ സി വൈ ൽ ൻ്റെ നേതൃത്വത്തിൽ നടക്കുന്ന “knanite “ജൂലൈ 15 ന്

Read Next

പിറവം നിരപ്പ് പാണാലിക്കല്‍ ജൂബി തോമസ് വാഹനാപകടത്തിൽ മരിച്ചു.