Breaking news

മിഷൻ സഹായ ഫണ്ട് കൈമാറി

ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് അംഗങ്ങൾ വലിയ നോമ്പിനോടനുബന്ധിച്ചു മിഷൻ സഹായ ഫണ്ട് ശേഖരിച്ചു. മിഷൻ ലീഗ് ഭാരവാഹികളായ ബെറ്റ്സി കിഴക്കേപ്പുറം, ലിവോൺ മാന്തുരുത്തിൽ, ജെസ്‌വിൻ കളപുരകുന്നുമ്പുറം, ആൻലിയാ കൊളങ്ങായിൽ എന്നിവർ ചേർന്ന്  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഫണ്ട് കൈമാറി. കോട്ടയം അതിരൂപതയിലെ എം.എസ്.പി വൈദികർ നടത്തുന്ന വടക്കേ ഇന്ത്യയിലെ പഞ്ചാബ് മിഷനിലെ പ്രവർത്തനങ്ങൾക്കായിട്ടാണ് മിഷൻ സഹായ ഫണ്ട് സമാഹരിച്ചത്.
മിഷൻ ലീഗ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, സിജോയ് പറപ്പള്ളിൽ, ഫിനി മാന്തുരുത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
Facebook Comments

Read Previous

പഠനയാത്ര നടത്തി ഫിലാഡെൽഫിയ ക്നാനായ കമ്മ്യൂണിറ്റി

Read Next

കായിക മേള സംഘടിപ്പിച്ചു