
ബെൽജിയം : ബെൽജിയം ക്നാനായ കത്തോലിക്ക കുടിയേറ്റത്തിന്റ നേതൃത്വത്തിൽ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കുടിയേറ്റത്തിലെ അംഗങ്ങൾക്ക് വേണ്ടി കൂടാരയോഗ അടിസ്ഥാനത്തിൽ കോട്ടൻബെർഗിൽ ഇൻഡോർ ആൻഡ് ഔട്ട് ഡോർ സ്റ്റേഡിയത്തിൽവച്ച് കായികമേള സങ്കടിപ്പിച്ചു . കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി ഏകദേശം അറുപതിൽ പരം വിവിധ കായിക മത്സരങ്ങൾ നടത്തി . കായികമേളയുടെ ഭാഗം ആയി നടന്ന പൊതുസമ്മേളനത്തിൽ കുടിയേറ്റം പ്രസിഡന്റ് ഇൻചാർജ് ശ്രീ ജോസഫ് മാത്യു കൊടിയന്തറ അധ്യക്ഷത വഹിക്കുകയും ചാപ്ലയിൻ ഫാദർ ബിബിൻ തോമസ് കണ്ടോത്ത് ഔദ്യോഗികമായി ഉത്ഘാടനം ചെയ്‌യുകയും ചെയ്‌തു . വൈസ് പ്രസിഡന്റ് ശ്രീമതി അനിജ ലിജോ ഇഞ്ചനാട്ട് ഏവർക്കും സ്വാഗതം ആശംസിച്ചു .
കുടിയേറ്റത്തിലെ സുമനസ്സുകളുടെ സാമ്പത്തിക സഹായങ്ങൾ കൊണ്ടും , നിരവധി വ്യക്തികളുടെ സാന്നിധ്യം കൊണ്ടും , മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും കായികദിനം സമ്പന്നമായി .കായികദിനത്തിന്റെ സമാപനത്തിൽ വിജയികൾക്ക്
സമ്മാനങ്ങൾ വിതരണം ചെയ്തു . കായികദിന പരിപാടികൾക്ക്
കുടിയേറ്റം അഡ്മിനിസ്ട്രേറ്റർ ശ്രീ .ബാബു എബ്രഹാം നന്ദികുന്നേൽ ,സ്പോർട്സ് കമ്മിറ്റി കൺവീനർ ശ്രീമതി .ആശ മോൾ എബ്രഹാം നന്ദികുന്നേൽ സ്പോർട്സ് കമ്മിറ്റിയിലെയും മറ്റ് ഇതര കമ്മറ്റിയിലെ അംഗങ്ങളും ,കുടിയേറ്റം ഭാരവാഹികളും നേതൃത്വം നല്കി .
Facebook Comments