Breaking news

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് ഗവര്‍ണര്‍ സമ്മാനിച്ചു.

കോട്ടയം : പൊതുജനസേവനത്തിലെ മികവിന്, ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ്  ദര്‍ശന ഓഡിറ്റോിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്. ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ സേവനങ്ങള്‍ പ്രചോദനം നല്‍കുന്നതാണെന്നും അനുകമ്പ നിറഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹമെന്നും ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ബഹുമുഖ പ്രതിഭയായിരുന്നു ആര്‍ച്ചുബിഷപ്പ് കുര്യാക്കോസ് കുന്നശേരി എന്നും ഗവര്‍ണര്‍ അനുസ്മരിച്ചു.

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എല്‍ 2022-23 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സിന്‍ഡിക്കേറ്റ് മിറ്റിംഗ് നടത്തപ്പെട്ടു

Read Next

ബാംഗ്ലൂർ കടുതോടിൽ അബ്രഹാം (74) നിര്യാതനായി. Live funeral telecasting available