
കെ.സി.വൈ.എല്‍ സംഘടനയുടെ 2022-23 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സിന്‍ഡിക്കേറ്റ് മിറ്റിംഗ് ചൈതന്യ പാസറ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തിന് അതിരൂപത ജനറല്‍ സെക്രട്ടറി ഷാരു സോജന്‍ കൊല്ലറേട്ട് സ്വാഗതം അറിയിച്ചു.അതിരൂപത ചാപ്ലയിന്‍ ഫാ.ചാക്കോ വണ്ടന്‍ കുഴിയില്‍ ആമുഖ സന്ദേശം നല്‍കി. അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, വൈസ് പ്രസിഡന്റ് ജെറിന്‍ ജോയി പാറാണിയില്‍, ജോയിന്റ് സെക്രട്ടറി അലീന ലൂമോന്‍ പാലത്തുങ്കല്‍ ,ട്രഷറര്‍ ജെയ്‌സ് എം.ജോസ് മുകളേല്‍ എന്നിവര്‍ സംസാരിച്ചു.വിവിധ ഫൊറോനകളില്‍ നിന്നായി 13 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മീറ്റിംഗില്‍ പങ്കെടുത്തു.
Facebook Comments