
തെള്ളകം: കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ തെക്കന്‍ മേഖല ക്യാമ്പ് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ചൈതന്യയില്‍ നടത്തി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. തെക്കന്‍ മേഖല പ്രസിഡന്‍റ് സ്റ്റീഫന്‍സണ്‍ ഏബ്രാഹം അധ്യക്ഷനായിരുന്നു. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. റവ.ഡോ.ചാള്‍സ് ലെയോണ്‍,റവ. ഡോ.തോമസ് പുതിയകുന്നേല്‍, സി.ടി വര്‍ഗീസ്, മാത്യു ജോസഫ്, ടോം മാത്യു,കെ.കെ റെജി, സുജി പുല്ലുകാട്ട്, ബിജു ഓളാട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചാവറ തീര്‍ഥാടനവും ചര്‍ച്ചയും കള്‍ച്ചറല്‍ പ്രോഗ്രാമും നടന്നു. സമാപനസമ്മേളനം ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്‍റ് ബിജു ഓളാട്ടുപുറം അധ്യക്ഷനായിരുന്നു. സി.ടി വര്‍ഗീസ്, റവ. ഡോ.ചാള്‍സ് ലെയോണ്‍, സ്റ്റീഫന്‍സണ്‍ ഏബ്രാഹം, റോബിന്‍ മാത്യു, എലിസബത്ത് ലിസി, ഷീജ.കെ ജോണ്‍, ബിബീഷ് ഓലിക്കമുറിയില്‍ എന്നിവര്‍ പ്രസംഗിച്ചു. യു.കെ സ്റ്റീഫന്‍ ക്ളാസ് നയിച്ചു.