
ഹൂസ്റ്റണ്‍: കേരളക്കരയുടെ തനതു കായികാവേശം അമേരിക്കന്‍ മണ്ണില്‍ കളമൊരുങ്ങുന്നു. ആവേശത്തിന്റെ അലകടല്‍ സമ്മാനിച്ച് മറുനാട്ടിലെ മലയാളി കൂട്ടായ്മയായ ഹൂസ്റ്റണ്‍ ഫ്രൈഡേ ക്ലബ് മെയ് 29 ഞായറാഴ്ച ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി മൈതാനിയിലാണ് മത്സരം നടക്കുക. 1350 പൗണ്ട് തൂക്കത്തില്‍ അന്തര്‍ദേശീയ വടംവലിമത്സരമാണ് നടക്കുന്നത്. ഒന്നാസമ്മാനം 5001 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് സൈമണ്‍ കൈതമറ്റത്തില്‍ & ജോസഫ് കൈതമറ്റത്തില്‍, ചാമ്പ്യന്‍ പട്ടത്തിനുള്ള ട്രോഫി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജൂബി ജെ. ചക്കുങ്കലാണ്. രണ്ടാം സമ്മാനം 3001 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അമല്‍ പുതിയാപ്പറമ്പില്‍. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സഞ്ജു അലക്‌സ് പന്തമാന്‍ചുവട്ടില്‍, മൂന്നാം സമ്മാനം 1501 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് വെതര്‍കൂള്‍ ഹീറ്റിംഗ് & എയര്‍. മൂന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് എന്‍.സി.എസ്. പോയിന്റ് ഓഫ് സെയിലാണ്. ചാക്കോച്ചന്‍ മേടയില്‍, എല്‍വിസ് ആനക്കല്ലാമലയില്‍ എന്നിവരാണ് ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനര്‍മാര്‍.