
ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ ഒരുവർഷം നീണ്ട് നിൽക്കുന്ന പഞ്ചവത്സരാഘോഷങ്ങൾ കോട്ടയം അതിരുപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാശ്ശേരിൽ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം പഞ്ചവ ത്സരാഘോഷത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു.അഞ്ച് വർഷത്തിന്റെ നന്മ പ്രഘോഷിക്കപ്പെടുവാൻ ദൈവത്തിന് കൃതജ്ഞതയർപ്പിക്കുവാൻ കഴിയട്ടെ എന്ന് അഭിവദ്ധ്യ പിതാവ് ആശംസിച്ചു.ഒരു വർഷം വിവിധ കർമ്മപരുപാടികൾ ആവിഷ്കരിച്ച് പഞ്ചവത്സരഘോഷങ്ങൾ വിവിധ കമ്മിറ്റിയുടെ നേതൃത്തിൽ നടത്തപ്പെടും. ജൂൺ 3,4,5 തീയതികളിൽ ഇടവകയിലെ എല്ലാം കുടുംബങ്ങളെയും ഉൾച്ചേർത്ത് ക്യാമ്പ് പ്രത്യേകമായി നടത്തപ്പെടും.
Facebook Comments