ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തുടങ്ങിയ ടി ഹരിദാസ് മെമ്മോറിയൽ “UK യിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം നേടിയിരിക്കുന്നു, പ്രശംസാപത്രവും ആയിരം പൗണ്ട് ക്യാഷ് അവാർഡും നേടി വീണ്ടും ക്നാനായക്കർക്ക് അഭിമാന നേട്ടം നേടിയിരിക്കുന്നു. UK -യിൽ ആദ്യമായാണ് അപേക്ഷകരിൽ നിന്നും അവരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ അവാർഡ് നൽകുന്നത്. കഴിഞ്ഞ 15 വർഷത്തിലധികമായി UK യിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമാണ് കിടങ്ങൂർ സ്വദേശിയായ ശ്രി റോയി സ്റ്റീഫൻ കുന്നേൽ.
25 -ളം അപേക്ഷകരിൽ നിന്നും ആദ്യപടിയായി അഞ്ചു പ്രമുഖരെ തിരഞ്ഞെടുത്തിരുന്നു, അതിൽ നിന്നുമാണ് വളരെ തിളക്കമാർന്ന വിജയം ലഭിച്ചിരിക്കുന്നത്. ലണ്ടണിലെ ക്രോയിഡോണിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു, ബ്രിട്ടണിലെ പാര്ലമെന്റ് അംഗമായ വിരേന്ദർ ശർമ്മ പുരസ്‌കാരം സമ്മാനിച്ച് അദ്ദേഹത്തെ ആദരിച്ചു. കേരളത്തിൽ നിന്നുമുള്ള കൊണ്ഗ്രെസ്സ് നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല, പാർലമെന്റ് അംഗങ്ങളായ മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും വീഡിയോ കോൺഫെറെൻസിലൂടെ വിജയിക്ക് ആശംസകൾ അർപ്പിച്ചു