Breaking news

ഓൾ ഓഷ്യാന വോളിബോൾ ടൂര്ണമെന്റിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി.

KCCO യുടെ സഹകരണത്തോടെ കാൻബറ ക്നാനായ കാത്തൊലിക് അസോസിയേഷൻ ആതിഥ്യം അരുളുന്ന പ്രഥമ ഓൾ ഓഷ്യാന ക്നാനായ വോളിബോൾ ടൂര്ണമെന്റിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി. മെയ് 28 ന് കാൻബറയിലെ ലൈനം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന ടൂർണമെന്റിൽ ആതിഥേയരായ കാൻബറയെ കൂടാതെ ബ്രിസ്ബയിൻ, ന്യൂകാസിൽ, സിഡ്നി, മെൽബൺ, പെർത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന 9 ടീമുകളാണ് ഏറ്റുമുട്ടുന്നത്.

രണ്ടു തലമുറയിൽ പെട്ട കളിക്കാരുടെ സാന്നിധ്യം കൊണ്ടും, ആകർഷകമായ സമ്മാന തുക കൊണ്ടും ശ്രദ്ധേയമാകുന്ന ഈ വോളിബാൾ മാമാങ്കത്തിന് പരിപൂർണ്ണ പിന്തുണ നൽകി സഹായിക്കുന്ന ബഹുമാന്യരായ ഞങ്ങളുടെ സ്പോണ്സർമാരോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.

മെയ് 28 ന് കാൻബറയിൽ നടക്കുന്ന തീ പാറുന്ന പോരാട്ടത്തിന്റെ നേർ സാക്ഷികളാകുവാൻ എല്ലാ വോളീബാൾ പ്രേമികളെയും ഞങ്ങൾ ലൈനം ഇൻഡോർ വോളിബോൾ സ്റ്റേഡിയത്തിലേക്ക് സാദരം ക്ഷണിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭം കുറിക്കുന്ന മത്സരങ്ങൾ വൈകുന്നേരം സമാപിക്കും. ഒരേ സമയം നാല് കോർട്ടുകളിൽ മത്സരങ്ങൾ നടത്താവുന്ന ക്രമീകരണങ്ങൾ ഈ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ് . മത്സര വിജയികൾക്കുള്ള സമ്മാനത്തുകയും ട്രോഫിയും മത്സരാനന്തരം നടക്കുന്ന സമ്മാനദാന ചടങ്ങിൽ വിതരണം ചെയ്യും.

KCCO & CKCA നേതൃത്വത്തിനുവേണ്ടി
ചാണ്ടി മാത്യു കറുകപ്പറമ്പിൽ &
സോജി എബ്രഹാം മുളയാനിക്കൽ

Facebook Comments

knanayapathram

Read Previous

UK യിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഏവർക്കും അഭിമാനമായി വീണ്ടും റോയി സ്റ്റീഫൻ കുന്നേൽ

Read Next

കപിക്കാട് (ഇരവിമംഗലം) കാരിക്കല്‍ തോമസ് (87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE