

യുകെയിലെ നോർവിച്ചിൽ കോട്ടയം നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ് (60) നിര്യാതയായി .
2004 ൽ യുകെയിലെത്തിയതാണ് മേരിക്കുട്ടിയും കുടുംബവും. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന മേരിക്കുട്ടി ക്നാനായ കൂടാര യോഗങ്ങളിലും സജീവമായിരുന്നു.
നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്ന മേരിക്കുട്ടി യുകെ മലയാളികൾക്കിടയിൽ ചിരപരിചിതയായിരുന്നു.
ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ് ഭർത്താവ്: പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ്. മക്കൾ: സഞ്ചു, സനു, സുബി. മരുമക്കൾ: അനൂജ,സിമി, ഹൃദ്യ.
സംസ്ക്കാരം പിന്നീട് നീണ്ടൂർ വി.മിഖായേൽ ക്‌നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും
Facebook Comments