

ഇരവിമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി മേഖല മുൻ പ്രസിഡൻ്റും രക്ഷാധികാരിയും കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിലെ മുൻ അധ്യാപകനുമായിരുന്ന കപിക്കാട് കുറ്റിടയിൽ പി.എം. ചെറിയാൻ (ചെറിയാന്‍ സാര്‍ – 92) നിര്യാതനായി. സംസ്കാരം 09.05.2025 വെള്ളിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെൻ്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
ഭാര്യ പരേതയായ എന്‍.എം. ത്രേസ്യാമ്മ (മുൻ അധ്യാപിക) ഉഴവൂർ നടക്കുഴയ്ക്കൽ കുടുംബാംഗം.
മക്കൾ: മാത്യു സി (ബേബി), ഷേർലി ചെറിയാൻ (USA), പരേതനായ സിറിൽ. മരുമക്കൾ: അനി മാത്യു ചെറുപറമ്പിൽ പാച്ചിറ (കാഞ്ഞിരപ്പള്ളി) , വി.സി. സൈമൺ തൊട്ടിയിൽ (USA) ഉഴവൂർ.
പരേതൻ ഇരവിമംഗലം, ചാമക്കാല, കല്ലറ, കുറുപ്പന്തറ സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Facebook Comments