Breaking news

സ്വാശ്രയസംഘ ഭാരവാഹി സംഗമവും നേതൃത്വ പരിശീലനവും സംഘടിപ്പിച്ചു.

കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ ഭാരവാഹി സംഗമവും നേതൃത്വ പരിശീലനവും സംഘടിപ്പിച്ചു തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെയും നേതൃത്വ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ലീഡ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട സംഗമത്തോടനുബന്ധിച്ച് ആക്ഷന്‍പ്ലാന്‍ രൂപീകരണവും നേതൃത്വ പരിശീലനവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് ഇടയ്ക്കാട് മേഖലയില്‍ നിന്നുള്ള സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം കുറ്റിടയിൽ പി.എം. ചെറിയാൻ (ചെറിയാന്‍ സാര്‍ – 92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

വിശ്വാസനിറവിൽ പ്രഥമദിവ്യകാരുണ്യ സ്വീകരണം ഹ്യൂസ്റ്റനിൽ.