

കോട്ടയം: 2025 ലെ സോഷ്യല്‍ വര്‍ക്ക് ദിനാചരണത്തോടനുബന്ധിച്ച് കേരള അസോസ്സിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കോട്ടയം ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരിന് സമ്മാനിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അവാര്‍ഡ് സമ്മാനിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ക്യാപ്‌സ് കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് സജോ ജോയി, ക്യാപ്‌സ് സ്‌റ്റേറ്റ് ഗവേണിംഗ് ബോഡി മെമ്പര്‍ ഡോ. ജെയിസണ്‍ ഫിലിപ്പ് ആലപ്പാട്ട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ ക്രീയാത്മകമായ ഇടപെടിലുകളും ക്ഷേമ പ്രവര്‍ത്തനങ്ങളും മാനിച്ചുകൊണ്ടാണ് ഫാ. സുനില്‍ പെരുമാനൂരിന് അവാര്‍ഡ് സമ്മാനിച്ചത്.