

സില്‍വര്‍ ബ്രീസ് മൂവി ഹൗസിന്റെ ബാനറില്‍ ഡോ. പി.സി. ഹമീദും ഷിജോകുര്യന്‍ പഴയംപള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ട്രോജന്‍ തീയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. മികച്ചപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡോ. കൃഷ്ണന്‍ നമ്പൂതിരി, ലിതീഷ് തോമസ്, ജോസ് പെരുനിലം എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡോ. ജിസ് തോമസ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. മുകേഷ് മാധവനാണ് ക്രിയേറ്റീവ് ഡയറക്ടറും ക്യാമറാമാനും. ദീപക് പരമേശ്വരന്‍, ഡയറക്ടര്‍ സുഭാഷ് കരുണ്‍ തുടങ്ങിയ നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ സിനിമയ്ക്ക് പിന്നില്‍ അണിനിരക്കുന്നു. പ്രേമം സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ഗാനരചയിതാവും നടനുമായ ശബരീഷ് വര്‍മ്മ, കൃഷ്ണശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ദേവന്‍, ഷീലു ഏബ്രഹാം, നോബി, ബാലാജി, അശോക് കുമാര്‍, മനോജ് ഗിന്നസ്, കെ.ജി.എസ്. പടനയില്‍, ആന്‍ പോള്‍, ആതിര മാധവ്, ചിത്ര, മഞ്ജു കോട്ടയം തുടങ്ങിയവര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നിര്‍മ്മാതാവും നടനുമായ ഷിജോ പഴയംപള്ളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഒരു പുതുമുഖ നടന്‍ എന്ന നിലയില്‍ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. സസ്പന്‍സും, ത്രില്ലും, ട്ര്വിസ്റ്റും ഒക്കെയുള്ള ഒരു നല്ല കുടുംബചിത്രമാണ് ട്രോജന്‍. നാല് ഗാനങ്ങള്‍ ഈ സിനിമയെ മോടിപിടിപ്പിക്കുന്നു. ഈ സീസനില്‍ ഇറങ്ങിയ ഏറ്റഴും നല്ല കുടുംബചിത്രമെന്നനിലയില്‍ ജൈത്രയാത്ര തുടരുന്നു ട്രോജന്‍.