Breaking news

കരുതൽ” സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ പൂർത്തിയായി.

ഹൂസ്റ്റൺ : പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ” എന്ന സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ പൂർത്തിയായി. ഷെഡ്യൂൾ യൂണിറ്റ് ഡയറക്ടർ ഷീജോ മാത്യു കുര്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാലിൻ കുര്യൻ ഷീജോ പഴയംപള്ളിയിൽ, യൂണിറ്റ് ക്യാമറ ടോം മാത്യു പുളിക്കൽ, പ്രൊഡക്ഷൻ കോർഡിനേറ്റർ എബ്രഹാം വാഴപ്പള്ളിൽ.
ഡൽഹി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. സുനിൽ സുഗത, സിബി തോമസ്, കോട്ടയം രമേശ്, ട്വിങ്കിൾ സൂര്യ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ സാബു ജെയിംസ് തിരക്കഥ സംഭാഷണം കൈകാര്യം ചെയ്യുന്നു. മൂന്നാം ഷെഡ്യൂളിൽ ഷീജോ കുര്യൻ, എബ്രഹാം മാത്യു, ഡോൺ ചാർളി, മാത്യു നെയ്‌ശ്ശേരിൽ , സ്റ്റീവ് മാന്തുരുത്തിയിൽ, റോബി തെക്കേൽ, ജാക്സൺ മാത്യു, ടിജോ തോമസ്, ജോമോൻ ലൂക്കോസ്, ബിജു സക്കറിയ, വിനോയ് കൈച്ചിറയിൽ, ബിനു വാഴക്കാല, തോമസ് വിക്ടർ, സുജ ജോയ്, മീര സക്കറിയ, ബിസ്മി കുഷക്കുഴിയിൽ , അഞ്ജലി അതുൽ, മരിയ പതിയിൽ, മിഷേൽ ജോയി, സീന ബിനു, ഗോഡ്‍ലി ടോമി തുടങ്ങിയവർ അഭിനയിച്ചു.
അമ്മ-മകൻ ബന്ധത്തിൻ്റെ ഊഷ്മളതയും സുഹൃദ് ബന്ധങ്ങളുടെ ആഴവും വർണ്ണിക്കുന്ന മനോഹരമായ ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമാണ് “കരുതൽ”.
AD 345 എളൂർ മീഡിയ സിനിമാ കമ്പനിയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ സഹകരണത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ‘: സ്റ്റീഫൻ ചെട്ടിക്കൻ,
അസോസിയേറ്റ് ഡയറക്ടർ ‘; സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ : വൈശാഖ് ശോഭന കൃഷ്ണൻ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാലിൻ ഷിജോ കുര്യൻ പഴേംമ്പള്ളിൽ, ലൈൻ പ്രൊഡ്യൂസർ – റോബിൻ സ്റ്റീഫൻ,
കോ- പ്രൊഡ്യൂസേഴ്സ് സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യൂ മാപ്ലേട്ട് , ചീഫ് കോർഡിനേറ്റർ – ബെയ്ലോൺ അബ്രാഹം, മെയ്ക്കപ്പ് – പുനലൂർ രവി, അസോസിയറ്റ് – അനൂപ് ജേക്കബ്, പി.ആർ.ഒ. AS ദിനേശ്, റെക്കോഡിസ്റ്റ് – രശാന്ത് ലാൽ മീഡിയ, എഡിറ്റർ : സന്ദീപ് കുമാർ, കോസ്റ്റ്യൂം: അൽഫോൻസ് ട്രീസ പയസ്. ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതായിരിക്കും.

Facebook Comments

Read Previous

തോട്ടറ അരയൻകാവ് മാത്തൂർ ഉലഹന്നാൻ (ഓനൻകുട്ടി – 94) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.