Breaking news

നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കാനഡയിലെ ക്നാനായക്കാരെ ഒരു കുടക്കീഴിൽ അണിനിരത്താനായി ക്നാനായ കാത്തലിക് അസോസിയേഷൻ കാനഡയുടെയും ക്നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേൺ ഒണ്ടാരിയോയുടെയും നേതൃത്വത്തിൽ മെയ്‌ മാസം 24-)o തിയതി നടത്തപ്പെടുന്ന നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു . വിപുലമായ പരിപാടികളുടെ ആസൂത്രണത്തിനായി 14 ഓളം വരുന്ന കമ്മറ്റികൾ തീഷ്ണമായി പ്രവർത്തിക്കുന്നു.

ഒണ്ടാരിയോയിലെ കാലിഡോണയിൽ വെച്ച് നടത്തപ്പെടുന്ന നെല്ലും നീരിന്റെ പ്രധാന ആകർഷണം മെഗാ മാർഗംകളിയാണ്. ഇരുന്നൂറ്റബതോളം ക്നാനായ കലാകാരന്മാരെ അണിനിർത്തിയാണ് മെഗാ മാർഗംകളി അവതരിപ്പിക്കുക.

വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന ക്നാനായ കുടുംബ കൂട്ടായ്മയിൽ നയനമനോഹരവും കലാ മൂല്യങ്ങളുമുള്ള വിവിധ കലാപരിപാടികൾക്കു തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. രാവിലെ മുതൽ പലതരത്തിലുള്ള ഭക്ഷണങ്ങൾ സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്.

പരിപാടിയുടെ രജിസ്ട്രേഷൻ ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുന്നു. എല്ലാ ക്നാനായ സഹോദരങ്ങളെയും സ്നേഹപൂർവ്വം ഈ വർഷത്തെ നെല്ലും നീരിലേക്ക് സ്വാഗതം ചെയ്യുന്നു.

Facebook Comments

Read Previous

കരുതൽ” സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ പൂർത്തിയായി.

Read Next

കൈപ്പുഴ മൂന്നു പറയിൽ കെവിന്‍ എബ്രഹാമിന്റെ സയന്‍സ് ഫിക്ഷന്‍ പുസ്തകം യു.കെ യില്‍ തരംഗമായി മുന്നറിക്കൊണ്ടിരിക്കുന്നു