Breaking news

ഫാ: മാത്യു ചേന്നാത്ത് [OSH] നിര്യാതനായി .

തിരുഹൃദയദാസ സമൂഹാംഗമായ ബഹു . ഫാ . മാത്യു ചേന്നാത്ത് ( 57 ) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഇതിനോടകം അറിഞ്ഞുകാണുമല്ലോ . കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും വാതിൽമട സെന്റ് ബെർക്കുമെൻസ് ആശ്രമത്തിൽ ഇന്ന് ഞായർ ( 22/05/2022 ) ഏകദേശം 4 മണിയോടുകൂടി പൊതുദർശനത്തിന് വയ്ക്കുന്നതാണ് . തുടർന്ന് 6.00 Pm ന് പരി . കുർബാന അർപ്പിച്ച് അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും . തുടർന്ന് 7:30 ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് യാത്ര തിരിക്കും . ഭൗതികശരീരം കാരിത്താസ് മോർച്ചറിയിൽ സൂക്ഷിക്കും . 25/05/2022 ബുധനാഴ്ച്ച രാവിലെ 8മണിയോടെ തിരുഹൃദയകുന്ന് ആശ്രമത്തിൽ പൊതു ദർശനത്തിനായി വയ്ക്കുന്നതാണ് . ഉച്ച കഴിഞ്ഞ് 2:30 ന് തിരുഹൃദയകുന്ന് ആശ്രമത്തിൽ മൃതസംസ്കാര ശുശ്രൂ ഷകൾ ആരംഭിക്കും . തുടർന്ന് ആശ്രമ ഇടവക ദൈവാലയത്തിൽ വി.ബലി അർപ്പിച്ച് പ്രാർത്ഥിക്കുന്നു . തുടർന്ന് അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ അപ്രേം പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ സമാപന ശുശ്രൂഷകൾ നടത്തപ്പെടും . പരേതൻ കിടങ്ങൂർ പരേതനായ ചേന്നാത്ത് ചാക്കോ – ത്രേസ്യാമ്മ ദമ്പതി കളുടെ മകനാണ് . 1982 ജൂൺ മാസം തിരുഹൃദയകുന്ന് ആശ്രമത്തിൽ വൈദീക പരിശീലനം ആരംഭിച്ചു . 1984 മെയ് 20 ന് അനിത്യവ്രതവാഗ്ദാനവും 1987 മെയ് 20 ന് നിത്യവ്രതവാഗ്ദാനവും നടത്തി . ആലുവ സെമിനാരിയിൽ മംഗലപുഴ തത്വശാസ്ത്ര – ദൈവ – ശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി 1994 ഏപ്രിൽ 5 ന് പൗരോഹിത്യം സ്വീകരിച്ചു . കോട്ടയം അതിരൂപതയിലെ മടമ്പം , അട്ടപാടി , പൂതാളി , ബൈസൺവാലി , പറമ്പൻചേരി എന്നീ ഇടവകകളിലും , കിടങ്ങൂർ സ്നേഹഭവൻ , ബ്രോക്കൺബേ ( Australia ) , കുറ്റൂർ ദയറാ , എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട് . ഇപ്പോൾ പയ്യാവൂർ വാതിൽമട സെന്റ് ബെർക്കുമെൻസ് ആശ്രമത്തിൽ ഏഴ് വർഷക്കാലമായി ആത്മീയ ശുശ്രൂഷകൾ ചെയ്തുവരുകയായിരുന്നു . സഹോദരങ്ങൾ : ഫിലിപ്പ് ( അരീക്കര ) , ഏലിയാമ്മ ( രാജാക്കാട് ) , ഗ്രേസി ( ബൈസൺവാലി ) , സോജൻ ( ഓസ്ട്രേലിയ ) , ജോമോൻ ( കിടങ്ങൂർ ) , ബിജുമോൻ ( ഇറ്റിലി ) .

Facebook Comments

knanayapathram

Read Previous

പതിനൊന്നാം തവണയും UKKCA കൺവൻഷന്റെ സ്വാഗതനൃത്തമൊരുക്കാനെത്തുന്നത് കലാഭവൻ നൈസ്

Read Next

ഷിജോ പഴയംപള്ളി നിർമ്മിച്ച ട്രോജന്‍ തീയറ്ററുകളെ കീഴടക്കി ജൈത്രയാത്ര തുടരുന്നു

Most Popular