
ബെൽജിയം: ബെൽജിയം കനാനായ കത്തോലിക്കാ കുടിയേറ്റത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബെൽജിയം KCWA നേതൃത്വത്തിൽ മാതൃദിനാഘോഷം ഹസൽറ്റ് സെന്റ് റോക്കിസ് ദേവാലയത്തിൽനടത്തപ്പെട്ടു.ദിനാചരണത്തിന്റെഭാഗമായി ജപമാലയും, വി.കുർബാനയും നടത്തപ്പെട്ടു. തുടർന്ന് നാലോ അതിൽകൂടുതലോ മക്കളുള്ള കുടുംബങ്ങളെ ഫാ. ബിബിൻ കുണ്ടോത്ത് മൊമെന്റോ നൽകി ആദരിച്ചു. ബാബു- ആഷാ നിന്ദികുന്നേൽ, ജോണി- സുജ, ജോമോൻ-സിന്തുമോൾ, ജോമറ്റ് -നിമ്മി എന്നി കുടുംബംങ്ങളാണ് ആദരവ് എറ്റുവാങ്ങിയത്. തുടർന്ന് ബെൽജിയം കുടിയേറ്റത്തിന്റെ ഭാഗമായി ഫാ. ബിബിൻ കണ്ടോത്ത്, അഡ്മിനിസ്റ്റേറ്റർ ബാബു എബ്രഹാം എന്നിവർ എല്ലാ അമ്മമാരെയു ആദരിച്ചു.
Facebook Comments