Breaking news

ക്നായിതോമയുടെ വെങ്കല പ്രതിമ സ്ഥാപനത്തിന് കുമരകം ഒരുങ്ങി .ആനയും അമ്പാരിയും ചുണ്ടൻ വള്ളവും വാദ്യമേളങ്ങളും ഘോഷയാത്രെയേ മോടിപിടിപ്പിക്കും

സക്കറിയ പുത്തൻകുളം

ക്നാനായ സമുദായ വികാരം നെഞ്ചിലേറ്റി വിശ്വാസ പൈതൃകം മുറുകെ പിടിച്ചു കുമരകം സൈന്റ്റ് ജോൺസ് നെപുംസ്യാനോസ് ഇടവക പൊതുയോഗ തീരുമാന പ്രകാരം ക്നാനായ സമുദായത്തിന്റെ ഗോത്രപിതാവ് ക്നായി തോമയുടെ വെങ്കല പ്രതിമ ഈ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയിക് കുമരകം ദേവാലയാങ്കണത്തിൽ സ്ഥാപിക്കും .കുമരകം ചന്തക്കവലയിൽ ഉള്ള കുരിശു പള്ളിയിൽ ഇടവക ജനങ്ങൾ ഒന്നുചേർന്ന് ക്നായി തോമയുടെ വെങ്കല പ്രതിമയെ സ്വീകരിക്കും .തുടർന്ന് അലങ്കരിച്ച പായിക്കപ്പലിൽ മാർഗംകളി , പരിചമുട്ടുകളി , ബാൻഡ്സെറ് , ചെണ്ടമേളം , നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ , കുതിരകൾ ,ചുണ്ടൻ വള്ളം ,തലപ്പാവ് ധരിച്ച പുരുഷ കേസരികൾ , പാരമ്പര്യ ക്രൈസ്തവ വസ്ത്രമായ ചട്ടയും മുണ്ടും ധരിച്ച വനിതകൾ എന്നിങ്ങനെയുള്ള വർണ്ണശബളമായ ഘോഷയാത്ര യോടെ ക്നായി തോമയുടെ പ്രതിമ ദേവാലയാങ്കണത്തിലേയ്ക് സ്വീകരിച്ചു ആനയിക്കും .തുടർന്ന് കത്തോലിക്ക – ക്നാനായ സമുദായ ഐക്യദാർഢ്യ പ്രതിജ്ഞയിക് ശേഷം വെങ്കല പ്രതിമ സ്ഥാപിക്കും.പൊതുയോഗം തെരെഞ്ഞെടുത്ത 16 അംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആണ് ആഘോഷപരിപാടികൾ അരങ്ങേറുന്നത് .പ്രതിമ സ്ഥാപനത്തിന് ശേഷം കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തപ്പെടും .

ക്നായി തോമ പ്രതിമ സ്ഥാപനത്തിന്റെ വിശദമായ ലൈവ് കവറേജ്, ക്നാനായ പത്രത്തിലൂടെ ലോകമെങ്ങും ഉള്ളവർക്ക് വീക്ഷിക്കാവുന്നതാണ് .

Facebook Comments

knanayapathram

Read Previous

ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ പ്രവാസി സാഹിത്യ നോവല്‍ പുരസ്‌കാരം റോയി സ്റ്റീഫന്‍ കുന്നേലിന്

Read Next

KCWA യുടെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു.