Breaking news

ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ പ്രവാസി സാഹിത്യ നോവല്‍ പുരസ്‌കാരം റോയി സ്റ്റീഫന്‍ കുന്നേലിന്

കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ പ്രവാസി സാഹിത്യ നോവല്‍ പുരസ്‌കാരം യുകെ മലയാളിയായ റോയി സ്റ്റീഫന്‍ കുന്നേലിന്. കേരള സംസ്ഥാന രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രചിച്ച അപൂര്‍വ്വ പാതകള്‍ എന്ന നോവലാണ് സമ്മാനാര്‍ഹമായത്. മികച്ച സാമൂഹ്യ സേവനത്തിനു ബ്രിട്ടനിലെ ഉയര്‍ന്ന ബഹുമതിയായ ബിഇഎം നേടിയ റോയ് യുകെ മലയാളി സമൂഹത്തിലും ബ്രിട്ടീഷ് സമൂഹത്തിലും ഒരേവിധം സജീവം ആയ അപൂര്‍വം പേരില്‍ ഒരാളാണ്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടിയായ റോയ് സ്റ്റീഫന്‍ നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും യുകെ മലയാളി സമൂഹത്തിലും സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്. 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവുമാണ് അവാര്‍ഡ്. ഈ വര്‍ഷം നടക്കുന്ന ദര്‍ശന അന്താരാഷ്ട്ര പുസ്തക മേളയില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പോള്‍ മണലില്‍, ദര്‍ശന ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, കണ്‍വീനര്‍ മാത്യൂസ് ഓരത്തേൽ എന്നിവർ അറിയിച്ചു

Facebook Comments

knanayapathram

Read Previous

കുവൈറ്റ് ക്‌നാനായ വിമൻസ് ഫോറവും , ക്‌നാനായ കാത്തലിക് യൂത്ത് ലീഗും , ബി.ഡി.കെ കുവൈറ്റ് ചാപ്‌റ്ററുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി

Read Next

ക്നായിതോമയുടെ വെങ്കല പ്രതിമ സ്ഥാപനത്തിന് കുമരകം ഒരുങ്ങി .ആനയും അമ്പാരിയും ചുണ്ടൻ വള്ളവും വാദ്യമേളങ്ങളും ഘോഷയാത്രെയേ മോടിപിടിപ്പിക്കും