Breaking news

മാതൃദിനാചരണം സംഘടിപ്പിച്ചു

കോട്ടയം:  മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ഇടുക്കി എറണാകുളം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളിലെ അമ്മമാരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ദിനാചരണത്തോടനുബന്ധിച്ച് സെമിനാറും മാതാക്കള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

Facebook Comments

Read Previous

KCWA യുടെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു.

Read Next

ലോകമെമ്പാടുമുള്ള ആയിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ക്നായി തോമായുടെ പ്രതിമ കുമരകം വളളാറപള്ളി അങ്കണത്തിൽ സ്ഥാപിച്ചു