
യു കെ കെ സി എ യുടെ ശക്തമായ യൂണിറ്റുകളിൽ ഒന്നായ നോട്ടിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷന്റെ (NKCA ) ഈസ്റ്റർ ആഘോഷങ്ങൾ വർണാഭമായി നടത്തപ്പെട്ടു . കോവിഡിന്റെ യാതനകളിൽ നിന്നും മുക്തമായ സഹചര്യത്തിൽ നടത്തപ്പെട്ട ആഘോഷ പരിപാടികളിൽ നോട്ടിങ്ഹാമിലെ ഏതാണ്ട് എല്ലാ കുടുംബങ്ങളും പങ്കെടുത്തു . കൃത്യം 11 മണിക്ക് റവ ഫാ സൈജു മേക്കരയുടെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോട് കൂടി ആഘോഷപരിപാടികൾക്ക് തുടക്കംകുറിച്ചു .
വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഈസ്റ്റർ ആഘോഷങ്ങളുടെ ഉദ്ഘാടനം യു കെ കെ സി എ പ്രസിഡന്റ് ശ്രീ ബിജി മാങ്കൂട്ടത്തിൽ നിർവഹിച്ചു. യുണിറ്റ് പ്രസിഡന്റ് ശ്രീ സിറിൾ പനംകാല അധ്യക്ഷത വഹിച്ചു
ആശംസകൾ അർപ്പിച്ചുകൊണ്ട് യു കെ കെ സി എ ജനറൽ സെകട്ടറി ശ്രീ ലൂബി മാത്യുസ് ട്രഷറർ മാത്യു പുളിക്കത്തൊട്ടി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . യോഗത്തിന് യുണിറ്റ് സെക്രട്ടറി അലൻ ജോയി കുന്നാംപടവിൽ സ്വാഗതം ആശംസിച്ചു . ജോയിന്റ് സെക്രട്ടറി അനു സിബി റിപ്പോർട്ടും ട്രഷറർ എബി മടക്കക്കുഴി കണക്കും അവതരിപ്പിച്ചു . ആൻ മാത്യുവും , മരിയ ബിജുവും ചേർന്ന് ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തം അതിമനോഹരമായി യൂണിറ്റിലെ മുതിർന്ന കുട്ടികൾ അവതരിപ്പിച്ചപ്പോൾ എല്ലാവരും ഹർഷാരവത്തോടെ മനോഹരമായ സ്വാഗത നൃത്തത്തെ ഏറ്റെടുത്തു. തുടർന്ന് ചെറിയകുട്ടികളുടെ നൃത്തവും അതുപോലെതന്നെ കുട്ടികളുടെ നിരവധി മറ്റു കലാപരിപാടികളുമായി ഒരു ദിവസത്തെ അവിസ്മരണീയമാക്കി . യൂ കെ കെ സി എ കൺവെൻഷൻ ടിക്കറ്റിന്റെ വിതരണോദ്ഘടനവും അന്നേദിവസം നടത്തപ്പെട്ടു. യു കെ കെ സി എ ഭാരവാഹികളായ ശ്രീ ബിജി മാംകൂട്ടത്തിൽ , ശ്രീ ലൂബി മാത്യൂസ് , ശ്രീ മാത്യു പുളിക്കത്തൊട്ടി , ശ്രീ സിബി കണ്ടത്തിൽ , ശ്രീ എബി കുടിലിൽ , ശ്രീ സണ്ണി രാഗമാലിക എന്നിവർ ആഘോഷപരിപാടികളിൽ പങ്കെടുത്തു . ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ചു നടത്തിയ ഫാമിലി കുക്കിങ് ചലഞ്ചിന്റെ സമ്മാനദാനം മീറ്റിംഗിൽ വച്ച് നൽകപ്പെട്ടു.
ആഘോഷ പരിപാടികൾക്ക് സിറിൾ പനംകാല , അലൻ ജോയി കുന്നാംപടവിൽ , എബി മടക്കക്കുഴി , മേരി ഷാജി ,അനു സിബി , ടൈസ് പറമ്പേട്ട് , ജോസ് ഓണശ്ശേരി , മനു ജേക്കബ് എന്നിവർ നേതൃത്വം നൽകി