Breaking news

19മത് UKKCA കൺവെൻഷന്റെ സ്വാഗത ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് “ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്റെ ജീവിതത്തിൽ” മലയാളികൾക്കു നൽകിയ അനുഗ്രഹീത കലാകാരൻ ജോജി ജോൺസ്

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

ദേവാലയ ശുശ്രൂഷകൾക്ക് ഉതകുന്ന ദൈവത്തിൻ്റെ വിരലടയാളം പതിഞ്ഞ നൂറു കണക്കിന് ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് സംഗീതം പകർന്ന് ജീവനേകിയ ജോജി ജോൺസിനെയാണ് UKKCA കൺവൻഷൻ്റെ സ്വാഗത ഗാനം ചിട്ടപ്പെടുത്താനായി ചുമതലപ്പെടുത്തിയിരിയ്ക്കുന്നത്.കഴിഞ്ഞ രണ്ടു വർഷങ്ങളായി youtube ൽ ഏറ്റവും അധികം ആളുകൾ ആസ്വദിയ്ക്കുന്ന ക്രൈസ്തവ ഭക്തിഗാനമായ “ദൈവം തന്നതല്ലാതൊന്നും ഇല്ലയെൻ്റെ ജീവിതത്തിൽ, ശ്രീ പിറവം വിൽസൺ ആലപിച്ച “ഞാനുണരുമ്പോഴും”, മനസ്സൊരു സക്രാരിയായി, “കരഞ്ഞാൽ കണ്ണീരൊപ്പുന്ന സ്നേഹമല്ലേ “, തുടങ്ങി ആസ്വാദക ഹൃദയങ്ങളിലലതല്ലുന്ന അഞ്ഞൂറിലധികം ക്രൈസ്തവ ഭക്തിഗാനങ്ങൾക്കാണ് ജോജി ജോൺസ് സംഗീതം പകർന്നത്.

1998 ൽ കലാഭവൻ്റെ ഡയറക്ടറായിരുന്ന ആബേലച്ചൻ്റെ പാട്ടിന് സംഗീത സംവിധാനം നിർവ്വഹിച്ചാണ് ജോജി ജോൺസൺ സംഗീത സംവിധാന രംഗത്തേയ്ക്കുള്ള അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 23 വർഷങ്ങളായി സംഗീത സംവിധാന രംഗത്ത് പ്രവർത്തിയ്ക്കുന്ന ജോജി ജോൺസൺ, ക്രിസ്തീയ ഗാനങ്ങൾക്കു പുറമെ ലളിതഗാനങ്ങൾ, സിനിമാ ഗാനങ്ങൾ, ഓണപ്പാട്ടുകൾ ഉൾപ്പെടെ 1200 ലധികം ഗാനങ്ങൾക്കാണ് സംഗീതം നിർവ്വഹിച്ചത്. മോഹൻലാൽ നായകനായ ഭഗവാൻ എന്ന ചിത്രത്തിലെ KS ചിത്ര ആലപിച്ച “മീരയായി മിഴി നനയുമ്പോൾ ” ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. യുവജനോൽസവങ്ങളിലും മത്സരവേദികളിലും ഏറെ ആലപിയ്ക്കപ്പെടുന്ന” പുഴയുടെ തീരത്ത് ഒരു ത്രാടരാത്രിയിൽ ” ജോജി ജോൺസൻ്റെ മാന്ത്രിക സ്പർശനമേറ്റ ഗാനമാണ്.

UKKCA യുടെ കഴിഞ്ഞ കാല കൺവൻഷനുകളിലെ ഏറ്റവും മികച്ചതും വിശാലവുമായ ചെൽറ്റൺ ഹാമിലെ ജോക്കി ക്ലബ്ബിൽ,
UKKCYL ൻ്റെ ചരിത്രത്തിലെ ഏറ്റവും ജനകീയരായ ഭാരവാഹികൾ ടോം വഞ്ചിത്താനത്തും, സ്നേഹമാവേലിയും ആഷിൻ നെല്ലാമറ്റവും ഏറ്റവും മികച്ച സ്വാഗത ന്യത്തത്തിനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ, ഏറ്റവും മികച്ച സംഗീത സംവിധായകനെത്തേടി UKKCA നടത്തിയ യാത്രകളുടെ ലക്ഷ്യസ്ഥാനമായിരുന്നു, ജോജി ജോൺസ്. ആത്മാവിനെ തൊട്ടുണർത്തുന്ന സ്വാഗത ഗാനത്തിനായി കൺവൻഷൻ വരെ കാത്തിരിയ്ക്കാം.

Facebook Comments

Read Previous

ഉഴവൂർ കൊച്ചികുന്നേൽ തോമസ് ( 92 ) നിര്യാതനായി 

Read Next

ഇരവിമംഗലം ചാറവേലിൽ ഏലിക്കുട്ടി പോത്തൻ (97) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE