Breaking news

ഗ്ലോബൽ ക്നാനായ മാട്രിമോണിയലിനെ കൈ നീട്ടി സ്വീകരിച്ച് ക്നാനായ സമൂഹം: നീലവിഹായസ്സിൽ UKKCA പതാകയ്ക്കൊപ്പം പാറിപ്പറക്കാൻ മറ്റൊരു ചരിത്രനേട്ടം കൂടി

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

2020ൽ UKKCA യഥാർത്ഥ്യമാക്കിയ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ വെബ് സൈറ്റിൽ 600ൽപ്പരം ക്നാനായ യുവതീയുവാക്കൻമാർ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ രജിസ്റ്റർ ചെയ്തത്.ഏറ്റവും വലിയ ക്നാനായ മാട്രിമോണിയൽ വെബ് സൈറ്റ് എന്ന സ്വപ്നത്തിലേയ്ക്ക് UKKCA ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ എത്തുന്ന കാലം അതിവിദൂരമല്ല. ഗ്ലോബൽ ക്നാനായ മാട്രിമോണിയലിലെ ഒരോ പുതിയ രജിസ്ട്രേഷനും ഓരോ പുതിയ ക്നാനായ കുടുംബത്തെയാണ് വാർത്തെടുക്കുന്നത് എന്ന ഉത്തമ ബോധ്യത്തോടെ ഏറെ കരുതലോടെയും ശ്രദ്ധയോടുമാണ് UKKCA സെൻട്രൽ കമ്മറ്റി അംഗീകാരം നൽകുന്നത്. രജിസ്റ്റർ ചെയ്യുന്നവർലോകത്തിൻ്റെ ഏത് കോണിൽ നിന്നുള്ളവരായാലും കൃത്യമായ ഇടപെടലുകൾ നടത്തി ക്നാനായക്കാരാണെന്ന് ഉറപ്പു വരുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും UKKCA നടത്തുന്നുണ്ട്. ക്നാനായ സമുദായത്തെ ഇല്ലായ്മ ചെയ്യാനുള്ള കുത്സിത ശ്രമങ്ങൾ എത്രയേറെയാണെന്ന് മാറിക്കെട്ടിയവർ ക്നാനായ മാട്രിമോണിയലിൽ കയറിക്കൂടാനുള്ള ഇടതടവില്ലാതെ ശ്രമിയ്ക്കുന്നതിലൂടെ മനസ്സിലാക്കാം.

ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്ത് ജീവിത പങ്കാളികളെ കണ്ടെത്തിയ നിരവധി കല്യാണങ്ങളാണ് ഈ വർഷം July യിൽ നടക്കുന്നത്. മക്കൾക്ക് അനുരൂപരായ വരനെയും വധുവിനെയും കണ്ടെത്താനുള്ള ക്നാനായ മാതാപിതാക്കളുടെ ശ്രമങ്ങൾക്ക് വിലയേറിയ സഹായമാണ് ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ. ലോകമെങ്ങും നിന്ന് ക്നാനായ സമുദായാംഗങ്ങളുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രീഭവിച്ച് ആഗോള ക്‌നാനായ നീലാകാശത്ത് UKKCA പതാകയ്ക്കൊപ്പം ക്നാനായ ഗ്ലോബൽ മാട്രിമോണി വിജയനേട്ടവുമായി പാറിപ്പറക്കുന്നു.

ഇന്ന് 26 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി ക്നാനായ കത്തോലിക്കാ, മലങ്കര, ക്നാനായ യാക്കോബായ യുവജനങ്ങൾ ഈ വെബ്‌ സൈറ്റ് പ്രയോജനപ്പെടുത്തുന്നു. ജൂലൈ രണ്ടിന് നടക്കുന്ന UKKCA യുടെ ദേശീയ കൺവൻഷൻ കഴിയുന്നതോടെ ലോകത്തിൻ്റെ 60 രാജ്യങ്ങളിൽ നിന്നുള്ള ക്നാനായക്കാർക്ക് സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്താനുതകുന്ന വലിയൊരു മുന്നേറ്റമാണ് UKKCA ലക്ഷ്യം വയ്ക്കുന്നത്. അതോടെ ലോകത്തിൻ്റെ ഏതു കോണിൽ നിന്നും ക്നാനായ യുവജനങ്ങൾക്ക് സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്താനുള്ള വലിയൊരു വാതായനമാവും തുറന്നു കിട്ടുന്നത്. സ്വവംശവിവാഹ നിഷ്O പാലിച്ച് വരും തലമുറയെ ക്‌നാനായ തനിമയിൽ വാർത്തെടുക്കാനുളള ശ്രമങ്ങളുമായി മുന്നേറുന്ന ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൻ്റെ പ്രവർത്തനങ്ങൾക്ക് സെൻട്രൽ കമ്മറ്റിയ്ക്കു വേണ്ടി ചുക്കാൻ പിടിക്കുന്നത് advisor സണ്ണി ജോസഫ് റാഗമാളികയാണ്.( 07877740878)
www.ukkca.com/matrimony

Facebook Comments

Read Previous

കുടുംബവർഷ ദമ്പതീസംഗമം ഒരുക്കി ന്യൂജേഴ്സി ഇടവക

Read Next

കൈപ്പുഴ തെക്കെവഞ്ചിപ്പുരക്കല്‍ തോമസ്‌ കുരുവിള (മണി, 78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE