
കോട്ടയം: കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ ബ്ലഡ് ഡൊണേഷൻ ചലഞ്ചിന്റെ ഭാഗമായി കോട്ടയം കാരിത്താസ് ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് നീണ്ടൂർ കെ.സി.വൈ.എൽ അംഗമായ ജെഫിനും കൂട്ടുകാരായ ടിറ്റി, ലൈബു എന്നിവരും രണ്ടുമാസം നീണ്ടു നിക്കുന്ന ഓൾ ഇന്ത്യ ട്രിപ്പിന്റെ മുന്നോടിയായി കാരിത്താസ് ആശുപത്രിയിൽ 50 യുവജനങ്ങൾ രക്തദാനം നടത്തുന്നു. യാത്ര കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഫാ. ബിനു കുന്നത്ത് ഫ്ളാഗ് ഓഫ് നിർവ്വഹിക്കുകയും ചെയ്തു. കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, ചാപ്ലൈൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ എന്നിവർ പ്രസംഗിച്ചു.
കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ.സ്റ്റീഫൻ തേവർപറമ്പിൽ ,കെ.സി.വൈ.എൽ സംഘടനയുടെ സെക്രട്ടറി ഷാരു സോജൻ കൊല്ലറേട്ട്, വൈസ് പ്രസിഡന്റ് ജെറിൻ ജോയി പറാണിയിൽ ,രക്തം ദാനം നൽകിയ യുവജനങ്ങളും,കാരിത്താസ് ആശുപത്രി പ്രതിനിധികളും ഈ ഫ്ളാഗ് ഓഫ് കർമ്മത്തിൽ സന്നിഹിതരായിരുന്നു. കെ.സി.വൈ.എൽ സംഘടനയും കാരിത്താസ് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച രക്തദാന ചലഞ്ച് ഇതിനോടകം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ പ്രശംസവരെ ഏറ്റുവാങ്ങിയതാണ്.