Breaking news

ക്നാനായ കാത്തലിക് യൂത്ത് മിനിസ്ട്രി കോൺഫറൻസ്(REDISCOVER) രജിട്രേഷൻ കിക്കോഫിന് ന്യൂജേഴ്സിയിൽ പ്രൗഢഗംഭിരമായ തുടക്കം.

ന്യൂജേസി: ക്നാനായ കാത്തലിക് യൂത്ത് മിനിസ്ട്രി സമ്മർ കോൺഫറൻസ് “റീഡിസ്കവർ” രജിസ്ട്രേഷനുള്ള കിക്ക് ഓഫ് മാർച്ച് 27 ഞായറാഴ്ച ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ചിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തി. CTK യൂത്ത് മിനിസ്ട്രി പ്രസിഡന്റ് ആൽബർട്ട് നെല്ലിക്കുഴിയിൽന്റെനേതൃത്വത്തിൽ പൂരിപ്പിച്ച രജിസ്‌ട്രേഷൻ ഫോമുകൾ ഇടവക വികാരി റവ. ഫാ. ബിൻസ് ചേത്തലിൽന് സമർപ്പിച്ചു..
യൂത്ത് മിനിസ്ട്രി കോർഡിനേറ്റർമാരും കോൺഫറൻസിന്റെ വിശദാംശങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുകയും ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് മാതാപിതാക്കന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ന്യൂയോർക്കിൽ ജൂൺ-16 മുതൽ ജൂൺ 19 വരെ ഷെഡ്യൂൾ ചെയ്ത “റെഡിസ്കവർ”, ക്നാനായ റീജിയണിലെ എല്ലാ യുവാക്കളെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ കോൺഫറൻസാണ്.

Facebook Comments

Read Previous

കിടങ്ങൂർ പുറത്തേട്ട് പി.യു. തോമസ്‌ (70) നിര്യാതനായി. Live funeral telecasting available

Read Next

രക്തദാനം മാതൃകയാക്കി നീണ്ടൂർ കെ.സി.വൈ.എൽ അംഗം ജെഫിനും കൂട്ടുകാരും