Breaking news

തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം:  ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (DDUGKY) പദ്ധതിയുടെ ഭാഗമായി ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ് കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. മൂന്നു മാസത്തെ സൗജന്യ പരിശീലനമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്. കൂടാതെ സോഫ്റ്റ് സ്‌കില്‍, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ വിഷയങ്ങളിലും പരിശീലനവും തൊഴില്‍ അവസരവും ഒരുക്കിയാണ് കോഴ്‌സ് പൂര്‍ത്തീയാക്കിയത്.

Facebook Comments

Read Previous

ക്നാനായ റീജിയൺ മിഷൻ ലീഗ് കുട്ടികൾക്കായി നോമ്പു കാല ധ്യാനം സംഘടിപ്പിച്ചു

Read Next

കുടുംബവർഷ ദമ്പതി സംഗമത്തിന് ഒരുങ്ങി ന്യൂജേഴ്സി