Breaking news

ക്നാനായ റീജിയൺ മിഷൻ ലീഗ് കുട്ടികൾക്കായി നോമ്പു കാല ധ്യാനം സംഘടിപ്പിച്ചു

ചിക്കാഗോ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി “എഫാത്ത 2022” എന്ന പേരിൽ സംഘടിപ്പിച്ച നോമ്പു കാല ധ്യാനം അനുഗ്രഹദായകമായി. കോട്ടയം അതിരൂപതയിലെ വിസിറ്റേഷൻ സിസ്റ്റേഴ്‌സാണ് ഇംഗ്ലീഷിൽ കുട്ടികൾക്കായി ധ്യാനപരിപാടി നയിച്ചത്. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ സ്വാഗതവും, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ നന്ദിയും പറഞ്ഞു. ക്‌നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു..

Facebook Comments

Read Previous

കിടങ്ങുർ പരേതനായ കൈതവേലിൽ ജോസിന്റെ ഭാര്യ ഏലിയാമ്മ ജോസ് നിര്യാതയായി

Read Next

തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു