Breaking news

കുവൈറ്റ് ക്നാനായ വിമൻസ് ഫോറം ഉദ്ഘാടനം മാർച്ച് 25 ന്

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം   മാർച്ച് 25  വെള്ളിയാഴ്ച  അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വച്ച്  നടത്തപെടും. കുട്ടികളുടെയും യുവജനങ്ങളുടെയും സംഘടനക്ക് ശേഷം കെ കെ സി എ യുടെ   മൂന്നാമത്തെ പോഷക സംഘടനയായിട്ടാണ്  വനിതകൾക്കായുള്ള സംഘടന രൂപീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന  ഉദ്ഘാടന ചടങ്ങിൽ കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി മരിയ മുഖ്യാതിഥിയായി പങ്കെടുക്കും. കെ കെ സി എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിക്കും.വിമൻസ് ഫോറത്തിന്‍റെ യൂണിറ്റ്   കോഓർഡിനേറ്റർമാർ , വനിതാ  ജോയിന്റ് കൺവീനർമാർ, അക്ഷരദീപം ടീച്ചേഴ്സ്, കെ കെ സി എ മുൻകാല ഭാരവാഹികൾ, കെ കെ സി എ ജന. സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസ്‌കുട്ടി പുത്തൻതറ, വൈസ് പ്രസിഡന്റ് ബിനോ കദളിക്കാട്ട്, ജോയിന്റ് സെക്രട്ടറി അനീഷ് എം ജോസ് , ജോയിന്റ് ട്രഷറർ വിനിൽ തോമസ്  എന്നിവരോടൊപ്പം നിലവിലെ ഭരണസമിതി അംഗങ്ങളും  ചടങ്ങിൽ പങ്കെടുക്കും.  വിമൻസ് ഫോറത്തിന്റെ പ്രഥമ ഭാരവാഹികളെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടക്കുന്ന വിമൻസ് ഫോറത്തിന്റെ യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കും.

Facebook Comments

knanayapathram

Read Previous

റ്റീൻ മിനിസ്ട്രി മോൺ.പീറ്റർ ഊരാളിൽ പ്രസംഗ മത്സരം

Read Next

കിടങ്ങുർ പരേതനായ കൈതവേലിൽ ജോസിന്റെ ഭാര്യ ഏലിയാമ്മ ജോസ് നിര്യാതയായി