
ക്നാനായ റീജിയണിൽ 9 മുതൽ 12 വരെ പഠിക്കുന്ന കുട്ടികൾ അംഗമായിട്ടുള്ള റ്റീൻ മിനിസ്ട്രി അംഗങ്ങൾക്കായി മോൺ. പീറ്റർ ഊരാളിൽ മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ക്നാനായ സമൂഹത്തിന്റെ മിഷനറി ഭാവത്തെക്കുറിച്ച് ആണ് പ്രസംഗം. രണ്ട് വിഭാഗങ്ങൾ ആയി ഇംഗ്ലീഷിലും മലയാളത്തിലുമാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. പ്രസംഗത്തിൽ പങ്കെടുക്കുന്നവർ വീഡിയോ അയച്ച് തരേണ്ട അവസാന ദിവസം ഏപ്രിൽ 1 ആണ്. കോട്ടയം അതിരൂപതാംഗമായി സഭയിലും സമുദായത്തിലും ജ്വലിച്ച് നിന്ന മോൺ.പീറ്റർ ഊരാളിൽ പ്രസംഗമത്സര വിജയികൾക്ക് ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് സരസോട്ടയിലുള്ള ഡെന്നി ഊരാളിൽ കുടുംബമാണ്
Facebook Comments