
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
കുതിരക്കുളമ്പടിയൊച്ചകൾ കേട്ട് ശീലിച്ച ചെൽറ്റൻ ഹാമിലെ ജോക്കി ക്ലബ്ബിൽ നട വിളി ഭേരികളുയരാൻ ഇനി നൂറുദിനങ്ങൾ. യൂറോപ്പിലെ മറ്റൊരു സംഘടയ്ക്കും നടത്താനാവാത്ത രീതിയിൽ വിസ്മയം വാരി വിതറി, അഭൂത ജനപങ്കാളിത്തത്തോടെ UKKCA സംഘടിപ്പിയ്ക്കാറുള്ള വാർഷിക കൺവൻഷനെ ഏറെ കൗതുകത്തോടെ മറ്റു സംഘടനകളും, സമുദായങ്ങളും നോക്കിക്കാണാറുള്ളത്. തനിമയിൽ പുലരുന്ന ജനതയുടെ, ഒത്തുചേരാനുള്ള ആവേശവും ബന്ധങ്ങൾ മുറുകെ പിടിയ്ക്കാനുള്ള തീഷ്ണതയുമാണ് UKKCA കൺവൻഷൻ്റെ വിജയരഹസ്യം. ഏറെ വിശാലവും പ്രൗഡഗംഭീരവുമായ ജോക്കി ക്ലബ്ബിൽ, കൊറൊണക്കാലം തീർത്ത ഇടവേളയ്ക്കു ശേഷം, വീണ്ടുമൊരു UKKCA കൺവൻഷന് തിരിതെളിയുമ്പോൾ സ്വന്തം ഇടവകക്കാരെ, ബന്ധുക്കളെ, കൂട്ടുകാരുമൊക്കെയൊത്തുള്ള സ്നേഹസംഗമം ജീവിതത്തിലെ അസുലഭ മുഹൂർത്തമായി കരുതുന്നവർക്ക് കാത്തിരിയ്ക്കാൻ ഇനി നൂറു നാൾ.
2022 കൺവൻഷൻ്റെ ടിക്കറ്റ് വിൽപ്പനയുടെ ഉത്ഘാടനം കെറ്ററിംഗിൽ വച്ച് നടന്നു.
കെറ്ററിംഗ് യൂണിറ്റ് പ്രസിഡൻ്റ് ഐവി സ്റ്റീഫൻ UKKCA പ്രസിഡൻ്റ് ബിജി ജോർജ്ജ് മാം കൂട്ടത്തിലിൻ്റെ കൈയിൽ നിന്നും ടിക്കറ്റ് സ്വീകരിച്ചു.പത്തു ദിവസങ്ങൾക്കുള്ളിൽ മുഴുവൻ യൂണിറ്റുകളിലും ടിക്കറ്റുകളെത്തിയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
UKKCA ഭാരവാഹികളായ ലൂബി മാത്യൂസ് വെള്ളാപ്പള്ളി,സിബി തോമസ് കണ്ടത്തിൽ,
ടിജോ ജോസഫ് കുഴിമറ്റത്തിൽ,മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ,എബി ജോൺ കുടിലിൽ,സാജു ലൂക്കോസ് പാണ പറമ്പിൽ,സണ്ണി ജോസഫ് രാഗമാളിക
എന്നിവർ സന്നിഹിതരായിരുന്നു.