
പയ്യാവൂർ : സേക്രഡ് ഹാർട്ട് സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാജു സേവ്യർ ആധ്യക്ഷം വഹിച്ചു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹരിത ക്യാമ്പസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് മാർ ജോസഫ് പണ്ടാരശ്ശേരിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. ജൂബിലി ആഘോഷങ്ങൾ പിന്നിട്ട വഴികളിലേക്ക് കൃതാർഥതയോടെയുള്ള തിരിഞ്ഞു നോട്ടവും കൂടുതൽ മികവാർന്ന പ്രവർത്തനങ്ങളിലേക്കുള്ള കാൽവെപ്പും ആണെന്ന് അഭിപ്രായപ്പെട്ട പിതാവ് മാറിയ സാമൂഹ്യ അന്തരീക്ഷത്തിൽ വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്തുന്ന പ്രക്രിയയിൽ കത്തോലിക്കാ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ് എന്നോർമിപ്പിച്ചു.
Facebook Comments