
മാന്നാനം: കെ.സി.വൈ.എല്‍. മാന്നാനം യൂണിറ്റിന്‍്റെ 2022-2023 പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനം നടത്തി. ഇതോടൊപ്പം അതിരൂപത കെ സി വൈ എല്‍ ഭാരവാഹികളെയും ടാസ്ക് ഫോഴ്സ് അംഗങ്ങളെയും ആദരിച്ചു.യോഗത്തില്‍ മാന്നാനം യൂണിറ്റ് പ്രസിഡന്‍്റ് ജെഫിന്‍ ജിമ്മി അധ്യക്ഷത വഹിച്ചു.അതിരൂപത പ്രസിഡന്‍്റ് ലിബിന്‍ ജോസ് പാറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അതിരൂപത ചാപ്ളിന്‍ ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി, ഇടവക വികാരി ഫാ മാത്യു കുരിയത്തറ പുതിയ അതിരൂപത ഭാരവാഹികളെ ആദരിച്ചു, മാന്നാനം ഇടവകയിലെ ടാസ്ക് ഫോഴ്സ് അംഗങ്ങളായ അലക്സാണ്ടര്‍ ടോമി, ആല്‍ബര്‍ട്ട് ടോമി വടകര എന്നിവരെ അതിരൂപത പ്രസിഡന്‍്റ് ആദരിച്ചു.കെ സി വൈ എല്‍ ഡയറക്ടര്‍ ബേബി ഓണശേരില്‍, സിസ്റ്റര്‍
അഡൈ്വസര്‍ സി.ഫെബിയ എസ്.വി.എം, യൂണിറ്റ് സെക്രട്ടറി ക്രിസ്റ്റോ ഏറത്ത് എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായ മാത്യൂസ് ആലഞ്ചേരി, മനു മുകളേപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.