Breaking news

2022 UKKCA കൺവൻഷന്റെ ആപ്തവാക്യം ക്ഷണിക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA

കിതപ്പറിയാതെ കുതിക്കുന്ന ക്നാനായ സംഘടനയുടെ മഹാസമ്മേളനത്തിന് തിരിതെളിയുമ്പോൾ UK യിലെ ക്നാനായ മനസ്സുകളിൽ അറിയാതെ മുളപൊട്ടുന്നത് ആമോദത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും നവ മുകുളങ്ങൾ.
ഞങ്ങൾ വേറിട്ട ജനമാണെന്ന് മാത്രമല്ല, ഞങ്ങളെപ്പോലെയാകാൻ മറ്റാർക്കുമാകില്ലെന്നും ഉച്ചത്തിൽ വിളിച്ചു പറയുന്ന ക്നാനായ മഹാസമ്മേളനം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സംഭവിയ്ക്കുമ്പോൾ, ആ സുന്ദര സുദിനത്തിന് അനുയോജ്യമായ ആപ്തവാക്യം UK ക്നാനായ മക്കളിൽ നിന്നും ക്ഷണിയ്ക്കുന്നു.

തെരെഞ്ഞെടുക്കപ്പെടുന്ന ആപ്തവാക്യ രചയിതാവിനെ UKKCA കൺവൻഷൻ വേദിയിൽ ആദരിയ്ക്കുന്നതാണ്. ആപ്തവാക്യത്തിനനുസരിച്ചാണ് UKKCA കൺവൻഷൻ്റെ സ്വാഗത ഗാനം അണിയിച്ചൊരുക്കുന്നത്. ക്നാനായ യുവജനങ്ങൾ അഭിമാനപൂർവ്വം നെഞ്ചിലേറ്റാനൊരുങ്ങുന്ന സ്വാഗത ഗാനത്തിൻ്റെ കേന്ദ്ര ബിന്ദുവായ ആപ്തവാക്യങ്ങൾ ukkca345@gmail.com
എന്ന email ലൂടെ ജനറൽ സെക്രട്ടറിയ്ക്ക് സമർപ്പിയ്ക്കാനുള്ള അവസാന തിയതി മാർച്ച് 29 ആണ്.

July 2 ന് ചെൽറ്റൻഹാമിലെ ജോക്കി ക്ലബിൽ വച്ച് നടക്കുന്ന UKKCA കൺവൻഷൻ വിജയകരമാക്കാനുള്ള ശ്രമങ്ങൾ
പ്രസിഡൻ്റ്: ശ്രീ ബിജി ജോർജ്ജ് മാം കൂട്ടത്തിൽ
വൈസ് പ്രസിഡൻ്റ്: സിബി തോമസ് കണ്ടത്തിൽ
സെക്രട്ടറി: ലൂബി മാത്യൂസ് വെള്ളാപ്പള്ളി
ജോയൻ്റ് സെക്രട്ടറി: റ്റിജോ ജോസഫ് കുഴിമറ്റത്തിൻ
ട്രഷറർ: മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
ജോയൻ്റ് ട്രഷറർ: എബി ജോൺ കുടിലിൽ
Advisors: സാജു ലൂക്കോസ് പാണാപറമ്പിൽ, സണ്ണി ജോസഫ് രാഗമാളിക എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Facebook Comments

knanayapathram

Read Previous

ചക്കാമ്പുഴ പനംതോട്ടത്തിൽ പി.ൽ ജോസഫ് (ഏപ്പ്ചേട്ടൻ, 95) നിര്യാതനായി. Live funeral telecasting available

Read Next

ചാന്നാനിക്കാട് വെള്ളാപ്പള്ളി സോണി സണ്ണി (56 ) നിര്യാതയായി