
ഉക്രൈനിലെ യുദ്ധകെടുതിയിൽ ദുരിതമനുഭവിക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വൃദ്ധജനങ്ങൾക്കും സഹായകരമാകുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഡെർബി പോളിഷ് കത്തോലിക്ക ദേവാലയത്തിലെ പുരോഹിതൻ ഏറ്റുവാങ്ങി.
മനുഷ്യജീവൻ പിടിച്ചു നിർത്താൻ ഉതകുന്ന ഈ സാധനങ്ങളുമായി ‘പോളിഷ് സ്‌കൗട്ട്’ എന്ന സംഘടന ഉടൻതന്നെ ഉക്രൈനിലേക്കു തിരിക്കുന്നതാണ്.
ഡെർബി ക്നാനായ അസോസിയേഷൻ പ്രസിഡണ്ട് സണ്ണി ജോസഫ് , സെക്രെട്ടറി ബിനോയ് കോര, ഡെർബി kcyl പ്രസിഡന്റ് യേശുദാസ് ജോസഫ്, kcyl ഡയറക്ടർ സംഗീത് രഞ്ചൻ, ഷൈനി സ്റ്റീവി, എന്നിവർ ഈ ചാരിറ്റി പ്രവർത്തനത്തിന് നേതൃത്വം നൽകി.
വിഭൂതി ദിനത്തിൽതന്നെ ഈ വലിയ പുണ്യപ്രവർത്തി ചെയ്യാൻ സാധിച്ചതു വലിയ ദൈവ കൃപയും, വിശുദ്ധ ക്നായിത്തൊമ്മയുടെ പ്രത്യേക അനുഗ്രഹവും കൊണ്ടുമാണ്.
UK യിലെ എല്ലാ ക്നാനായക്കാരുടെയും പേരിൽ ഈ സഹായം DKCYL ക്നായിത്തൊമ്മൻ ചാരിറ്റി സമർപ്പിക്കുന്നു.
ജയ് ക്നാനായ
Sangeeth Ranjan
Director DKCYL ( ക്നായിത്തൊമ്മൻ ചാരിറ്റി)
Derby