Breaking news

കെ കെ സി എ കുട്ടികൾക്കായി ഏകദിന ക്യാമ്പ് EMBARK 2022 സംഘടിപ്പിച്ചു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്സോസിയേഷൻ കുട്ടികൾക്കായി EMBARK 2022 എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . കുവൈറ്റിലെ വിവിധ സെൻട്രറുകളായി 300 ൽ അധികം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ കോട്ടയത്ത് നിന്നുള്ള ട്രെയിനിങ് ടീം ആയ ടീം ആക്ട് , ലൈഫ് സ്കിൽ ട്രെയിനർ ബിജോ പാറശ്ശേരിൽ , ജീസസ് യൂത്ത് മിഡിൽ ഈസ്റ്റ് അനിമേറ്റർ ജോജോമോൻ വർക്കി എന്നിവർ ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകി.കെ കെ സി എൽ കൺവീനർ സിജോ അബ്രാഹം സ്വാഗതം ആശംസിച്ച യോഗം അബ്ബാസിയ ഇടവക അസിസ്റ്റന്റ് വികാരി ഫാ . പ്രകാശ് തോമസ് ഉത്ഘാടനം ചെയ്തു. കെ കെ സി എ പ്രസിഡന്റ്‌ ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ചു. കെ കെ സി എൽ ചെയർമാൻ ആൽവിൻ ബിനോയ് , കെ കെ സി എ മലയാളം മിഷൻ ഹെഡ് മാസ്റ്റർ ജെയ്സൺ മേലേടം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കേരള സർക്കാരിന്റെ മലയാള മിഷൻ പാഠ്യ പദ്ധതിയുടെ ഭാഗമായി കെ കെ സി എ ക്ക് ലഭിച്ച റെജിസ്ട്രേഷൻ ഹെഡ് മാസ്റ്റർ ജെയ്സൺ മേലേടം, കോർഡിനേറ്റർ ജിനു കുര്യൻ എന്നിവർ ചേർന്ന് കെ കെ സി എ പ്രസിഡന്റിനു കൈമാറി. കെ കെ സി എൽ ജോയിന്റ് കൺവീനർ എലിസബത്ത് ഷാജി, ആൽവിൻ ബിനോയി എന്നിവർ അവതാരകരായിരുന്നു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ കോട്ടയം രൂപതാ അംഗവും അൾജീരിയലിലെ അപ്പസ്തോലിക് ന്യുൺഷ്യോ ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലൂയിസ് , കെ കെ സി എൽ വൈസ് ചെയര്മാന് ഐശ്വര്യ തോമസ് എന്നിവർ ആശംസ അറിയിച്ചു. കെ കെ സി എ ട്രഷറർ ജോസ്‌കുട്ടി പുത്തൻതറ നന്ദി പറഞ്ഞു. കെ കെ സി എൽ 2022 ഭാരവാഹികളായി ഡൈസ് ജോസ് അബ്രഹാം (ചെയര്മാന് ), സാനിയ ബൈജു (വൈസ് ചെയര്മാന് ) എന്നിവരെ തെരഞ്ഞെടുത്തു.

Facebook Comments

Read Previous

ഒരുമയിൽ ഒരുമനസ്സായി പത്ത് വർഷങ്ങൾ:ഹമ്പർ സൈഡ് യൂണിറ്റിലെ ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു

Read Next

ഉക്രൈനിലേക്ക് ആശ്വാസഹസ്തവുമായി Derby Knanaya Catholic Assocition നും Derby KCYL ന്റെ ക്നായിത്തൊമ്മൻ ചാരിറ്റിയും